'ഇൻമെക് മഹാരാഷ്‌ട്ര'യ്ക്ക് പുതിയ ഭാരവാഹികൾ
മുംബൈ : ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കോമേഴ്‌സ് (ഇൻമെക്) മഹാരാഷ്‌ട്ര ചാപ്റ്ററിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ഡോ. പി.ജെ. അപ്രേം (പ്രസിഡന്റ് ),വി.എസ്സ്.അബ്ദുൽ കരിം (വൈസ് പ്രസിഡന്റ്,തോമസ് ഓലിക്കൽ (സെക്രട്ടറി),ഹരികുമാർ മേനോൻ (ട്രഷറർ), പി.ടി.സുരേഷ് (ജോ. സെക്രട്ടറി)എന്നിവരാണ് പുതിയ ഭാരവാഹികൾ. ഏ എൻ. ഷാജി,ബേബി ജോൺ, മാൽബിൻ വിക്ടർ,എം.കെ.നവാസ് എന്നിവർ മാനേജിംഗ് കമ്മിറ്റി അംഗങ്ങളാണ് . സംഘടനയുടെ ഗ്ലോബൽ സെക്രട്ടറി ജനറലായി ഡോ. സുരേഷ് കുമാർ മധുസൂദനനെ വീണ്ടും തിരഞ്ഞെടുത്തു.ഇന്ത്യയിലേയും മദ്ധ്യ പൂർവ്വ ഏഷ്യയിലേയും സാമ്പത്തിക വ്യവസായിക വാണിജ്യ സാംസ്‌കാരിക പ്രവർത്തനങ്ങളെ ബന്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി വ്യവസായികളും പ്രൊഫഷണൽസും ചേർന്ന് 2020 -ൽ രൂപീകരിച്ച സംഘടനയാണ് ഇൻമെക്. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡെൽഹി,യൂ.ഏ.ഈ,ഒമാൻ,സൗദി അറേബ്യ,കുവൈറ്റ് എന്നിവിടങ്ങളിൽ ഇൻമെക്കിന് ചാപ്റ്ററുകളുണ്ടെന്ന് സെക്രട്ടറി തോമസ് ഓലിക്കൽ അറിയിച്ചു.

