ക്രിസ്‌മസ് - പുതുവത്സര ബമ്പർ ഭാഗ്യക്കുറി ഫലം പുറത്ത് : ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത് കാഞ്ഞിരപ്പള്ളിയില്‍

തിരുവനന്തപുരം: മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ക്രിസ്‌മസ് - പുതുവത്സര ബമ്പർ ഭാഗ്യക്കുറി ഫലം പുറത്ത്. XC138455 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപ അടിച്ചത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുത്തത്. കോട്ടയം ജില്ലയിലെ ഏജൻ്റ് സുദീക്ക് എ ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ഇതേ നമ്പർ വരുന്ന മറ്റ് ഒൻപത് പരമ്പരകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻ്റിന് അടുത്തുള്ള കടയിൽ വിറ്റ ടിക്കറ്റാണ് സമ്മാനാർഹമായിരിക്കുന്നത്. ഭാഗ്യശാലിയെ കാത്തിരിക്കുകയാണ് കേരളം. ഈ വർഷം റെക്കോഡ് വിൽപനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 55 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടത്. ഏകദേശം 15 ലക്ഷത്തോളം ടിക്കറ്റുകളാണ് പാലക്കാട് ജില്ലയില്‍ മാത്രം വിറ്റ് പോയത്. ബമ്പറിൻ്റെ സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപയാണ്. XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ടിക്കറ്റ് വിറ്റത്. 400 രൂപയാണ് ടിക്കറ്റ് വില.
സമ്മാന അര്‍ഹമായ ടിക്കറ്റുകള്‍ ഇതാ:
ഒന്നാം സമ്മാനം: 20 കോടി രൂപ
XC138455 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപ ലഭിക്കുക.
രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക്
XB 182497, XK 489087, XC 362518, XK 464575, XK 226117, XB 413318, XL 230208, XC 103751, XD 241658, XJ 407914, XC 239163, XJ 361121, XC 312872, XC 203258, XJ 474940, XA 528505, XK 136517, XE 130140, XD 286844, XB 182497 എന്നീ നമ്പറുകള്‍ക്ക്.
മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം 20 പേർക്ക്
ΧΑ 186875, ΧΑ 313052, XB 270516, XB 614143, XC 320074, XC 327710, XD 243814, XD 524852, ΧΕ 131125, ΧΕ 405008, XG 392937, XG 524925, ΧΗ 255158, ΧΗ 473917, XJ 251283, XJ 448784, XK 265116, XK 619119, XL 228819, XL 274908
നാലാം സമ്മാനം: 3 ലക്ഷം രൂപ വീതം 20 പേർക്ക്
XA 114740
XB 381928
XC 549003
XD 144541
XE 601107
XG 313011
XH 302015
XJ 508947
XK 182441
XL 477954
XA 406159
XB 149001
XC 528822
XC 528822
XG 195701
XH 392677
XJ 624312
XK 197017
XL 476516
അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 20 പേർക്ക്
XA 573921
XB 318113
XC 485899
XD 526728
XE 225717
XG 233810
XH 291024
XJ 644481
XK 273491
XL 244264
XA 641562
XB 351855
XC 303266
XD 625850
XE 350062
XG 631756
സമാശ്വാസ സമ്മാനം: 1 ലക്ഷം രൂപ വീതം 9 പേർക്ക്
XA 138455
XB 138455
XD 138455
XE 138455
XG 138455
XH 138455
XJ 138455
XK 138455
XL 138455
ഇതിനുപുറമെ 5000, 2000, 1000, 500, 400 രൂപയുടെ നിരവധി ചെറിയ സമ്മാനങ്ങളുമുണ്ട്.
സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പറിലെ വ്യത്യസ്‌ത സീരിസുകള്‍ക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക. ഇത് ഒമ്പത് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വിതം 20 പേര്‍ക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 20 പേര്‍ക്ക് എന്നിങ്ങനെയാണ് സമ്മാന ഘടന. കൂടാതെ 5000, 2000, 1000, 500, 400 വീതം സമ്മാനങ്ങളുമുണ്ട്.
ലഭിക്കുന്ന മൊത്തം സമ്മാനത്തുകയിൽ നിന്ന് താഴെ പറയുന്ന തുകകൾ കുറച്ച ശേഷമേ ബാക്കി പണം ലഭിക്കൂ:
ഏജൻ്റ് കമ്മിഷൻ: സമ്മാനത്തുകയുടെ 10% ഏജൻ്റിന് നൽകണം.
ആദായനികുതി : ബാക്കി തുകയുടെ 30% നികുതിയായി കുറയ്ക്കും. സെസ്സും സർചാർജും ഉൾപ്പെടെ ഏകദേശം 31.2% വരെ നികുതി വരാം..
ഒന്നാം സമ്മാനമായ 20 കോടി രൂപയുടെ 10 ശതമാനമാണ് ഏജൻ്റ് കമ്മിഷൻ, അതായത് രണ്ടു കോടി രൂപ. ബാക്കിയുള്ളത് 18 കോടി രൂപയാണ്. ഇതിൻ്റെ 30 ശതമാനം ടിഡിഎസ് അടയ്ക്കണം. ഇതിന് ശേഷമുള്ള 12.6 കോടി രൂപയാണ് ഭാഗ്യശാലിയുടെ കൈയ്യില്‍ കിട്ടുക.രണ്ടാം സമ്മാനമായ ഒരു കോടി രൂപയുടെ 10 ശതമാനമായ 10 ലക്ഷം രൂപയാണ് ഏജൻ്റ് കമ്മിഷൻ. ബാക്കി 90 ലക്ഷം രൂപയുടെ 30 ശതമാനം ടിഡിഎസ് നൽകണം. ഈ ഇനത്തിൽ 27 ലക്ഷം രൂപ കുറയും. ശേഷിക്കുന്ന 63 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിയുടെ കൈയ്യില്‍ എത്തുക.
ലോട്ടറി അടിച്ചാല്‍ സമ്മാനത്തുക ലഭിക്കുന്നതിനായി 30 ദിവസത്തിനുള്ളിൽ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ വിശദമായി അറിയാം...
പ്രാഥമിക നടപടികൾ
ടിക്കറ്റ് ഒത്തുനോക്കുക: ഔദ്യോഗിക ഗസറ്റുമായോ കേരള ലോട്ടറി വെബ്സൈറ്റുമായോ ടിക്കറ്റ് നമ്പർ ഒത്തുനോക്കി സമ്മാനം ഉറപ്പുവരുത്തുക.
ടിക്കറ്റ് സുരക്ഷിതമാക്കുക: സമ്മാനാർഹമായ ടിക്കറ്റിൻ്റെ പിന്നിൽ നിങ്ങളുടെ പേരും മേൽവിലാസവും ഒപ്പും രേഖപ്പെടുത്തുക. ടിക്കറ്റ് കേടുപാടുകൾ കൂടാതെ സൂക്ഷിക്കുക.
സമർപ്പിക്കേണ്ട രേഖകൾ
സമ്മാനത്തുക കൈപ്പറ്റുന്നതിനായി താഴെ പറയുന്ന രേഖകൾ ആവശ്യമാണ്ഒറിജിനൽ ടിക്കറ്റ്: സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം.
ഫോട്ടോ: ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ.
തിരിച്ചറിയൽ രേഖകൾ: പാൻ കാർഡ് (നിർബന്ധം), ആധാർ കാർഡ്, വോട്ടർ ഐഡി അല്ലെങ്കിൽ റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ.
ക്ലെയിം അപേക്ഷ: ലോട്ടറി ഓഫിസുകളിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ ലഭിക്കുന്ന നിശ്ചിത അപേക്ഷാ ഫോം (Form-V).
റസിപ്റ്റ്: ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് പതിപ്പിച്ച രസീത്.
എവിടെ സമർപ്പിക്കണം?
സമ്മാനത്തുകയുടെ അടിസ്ഥാനത്തിൽ ടിക്കറ്റ് സമർപ്പിക്കേണ്ട ഓഫിസുകള്‍
1 ലക്ഷം രൂപ വരെ: ജില്ലാ ലോട്ടറി ഓഫിസുകളിൽ.
1 ലക്ഷത്തിന് മുകളിൽ: തിരുവനന്തപുരത്തുള്ള ലോട്ടറി ഡയറക്ടറേറ്റിൽ നേരിട്ടോ, ഇൻഷുർ ചെയ്‌തു തപാലിലൂടെയോ അല്ലെങ്കിൽ ബാങ്ക് വഴിയോ സമർപ്പിക്കാം.ബാങ്ക് വഴി: ടിക്കറ്റ് ബാങ്ക് വഴിയാണ് സമർപ്പിക്കുന്നതെങ്കിൽ, ബാങ്ക് അധികൃതർക്ക് അധികാരം നൽകുന്ന സാക്ഷ്യപത്രം നൽകേണ്ടതുണ്ട്.