പ്രവചനം പാളി; ജർമൻ ഇക്കോണമിസ്റ്റിനെ പരിഹസിച്ച് നെയ്മാർ

 പ്രവചനം പാളി; ജർമൻ ഇക്കോണമിസ്റ്റിനെ പരിഹസിച്ച് നെയ്മാർ

ഹൂസ്റ്റൻ: 2026 ഫിഫ ലോകകപ്പിലെ ടീമുകളുടെ പ്രകടനത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ പാളിയതിന് പിന്നാലെ പ്രശസ്ത ജർമൻ ഇക്കോണമിസ്റ്റ് യോക്കിം ക്ലെമന്റിനെ പരിഹസിച്ച് ബ്രസീലിയൻ സൂപ്പർ താരം നെയ്മാർ . ജപ്പാനെതിരായ മത്സരത്തിൽ ബ്രസീൽ വിജയിച്ചതിന് പിന്നാലെ, “മിസ്റ്റർ യോക്കിം ക്ലെമന്റ്, അടുത്ത ലോകകപ്പിൽ വീണ്ടും ശ്രമിച്ചുനോക്കൂ” എന്ന് നെയ്മാർ സമൂഹമാധ്യമത്തിൽ കുറിച്ചു.നേരത്തെ സ്വന്തമായി വികസിപ്പിച്ചെടുത്ത ഗണിതശാസ്ത്ര സൂത്രവാക്യങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലെയും വിജയികളെ കൃത്യമായി പ്രവചിച്ച് യോക്കിം ക്ലെമന്റ് ശ്രദ്ധ നേടിയിരുന്നു. ഇത്തവണ നെതർലൻഡ്സ് കിരീടം നേടുമെന്നും, ജപ്പാനെതിരായ മത്സരത്തിൽ ബ്രസീൽ പരാജയപ്പെട്ട് പുറത്താകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. എന്നാൽ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഇൻജറി ടൈം ഗോളിലൂടെ ജപ്പാനെ തകർത്ത് ബ്രസീൽ മുന്നേറി. നെതർലൻഡ്‌സും നേരത്തെ പുറത്തായതോടെ ക്ലെമന്റിന്റെ പ്രവചനങ്ങൾ ഇത്തവണ പൂർണമായും തെറ്റുകയായിരുന്നു.

https://www.worldm.news/sports/the-economist-who-correctly--29910