FIFA WORLD CUP 2026: നെതർലൻഡ്‌സിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി മൊറോക്കോ ലോകകപ്പ് റൗണ്ട് പതിനാറിൽ

FIFA WORLD CUP 2026: നെതർലൻഡ്‌സിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി മൊറോക്കോ ലോകകപ്പ് റൗണ്ട് പതിനാറിൽ

മൊണ്ടെറെ: 2026 ഫിഫ ലോകകപ്പിൽ നെതർലാൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് മൊറോക്കോ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. നിശ്ചിത സമയത്തും അധിക സമയത്തും 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിനൊടുവിലാണ് ആവേശകരമായ ഷൂട്ടൗട്ടിലൂടെ മൊറോക്കോ വിജയം ഉറപ്പിച്ചത്. 3-2 എന്ന സ്കോറിനാണ് അറ്റ്ലസ് ലയൺസ് ഡച്ച് പടയെ മറികടന്നത്.മത്സരത്തിന്റെ 72-ാം മിനിറ്റിൽ കോഡി ഗാക്പോയിലൂടെ നെതർലാൻഡ്‌സ് ആണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ തോൽവി ഉറപ്പിച്ച നിമിഷത്തിൽ, ഇഞ്ചുറി ടൈമിൽ (90+1 മിനിറ്റ്) ഇസ്സ ഡിയോപ്പിലൂടെ മൊറോക്കോ സമനില പിടിക്കുകയായിരുന്നു.തുടർന്ന് അധിക സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിയാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ മൊറോക്കോയുടെ ഇസ്മായിൽ സായിബാരി വിജയഗോൾ നേടിയതോടെയാണ് ടീം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. ജൂലൈ 4-ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ കാനഡയാണ് മൊറോക്കോയുടെ എതിരാളികൾ.


PHOTO: പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയഗോൾ നേടിയ ശേഷം മൊറോക്കോയുടെ ഇസ്മായിൽ സായിബാരി