ബസ് മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശിൽ ബസ് മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. അല്ലൂരി സീതാരാമ രാജു (എഎസ്ആർ) ജില്ലയിലെ ചിന്തുരുവിനും ഭദ്രാചലത്തിനും ഇടയിലുള്ള ഘാട്ട് റോഡിലാണ് സംഭവം.
ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒൻപത് പേർ മരിച്ചതായും നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായും എഎസ്ആർ ജില്ലാ കലക്‌ടർ അറിയിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ഭദ്രാചലം ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൻ്റെ കാരണവും അപകടത്തില്‍ പെട്ടവരുടെ വിവരങ്ങളും കണ്ടെത്തിവരികയാണെന്നും കലക്‌ടർ കൂട്ടിച്ചേർത്തു.
ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രാഷ്‌ട്രപതി അനുശോചിച്ചു . 'ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്‌ടപ്പെട്ടുവെന്ന വാർത്ത വളരെ വേദനാ ജനകമാണ്. മരിച്ച ആളുകളുടെ കുടുംബത്തോട് ഞാൻ അനുശോചനം അറിയിക്കുന്നു. അതേസമയം പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു," എന്ന് ദ്രൗപതി മുർമു പറഞ്ഞു.
അതേസമയം അപകടം നടന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്നാണ് ധനസഹായം പ്രഖ്യാപിച്ചത്. “മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം എക്‌സ് ഗ്രേഷ്യ നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും,” പ്രധാനമന്ത്രി പറഞ്ഞു. ഒപ്പം ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പിന്തുണയും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.
ട്രക്ക് കൊക്കയിലേയ്‌ക്ക് മറിഞ്ഞ അപകടത്തിൽ കൂടുതൽ അന്വേഷണ0
അരുണാചൽ പ്രദേശിൽ തൊഴിലാളികളുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ അപകടത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നതായി പൊലീസ് അറിയിച്ചു. ഡ്രൈവർ ഉൾപ്പെടെ 22 പേർ ട്രക്കിൽ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ അസമിലെ ടിൻസുകിയ ജില്ലയിൽ നിന്നുള്ള 21 പേർ മരിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
https://www.worldm.news/national/21-dead-as-truck-falls-into--12819