നിതിൻ രാജിൻ്റെ മരണം: ഡോ എംകെ റാമിൻ്റെ ജാമ്യാപേക്ഷ തള്ളി

നിതിൻ രാജിൻ്റെ മരണം: ഡോ എംകെ റാമിൻ്റെ ജാമ്യാപേക്ഷ തള്ളി

എറണാകുളം: മെഡിക്കൽ കോളജുകജിലെ ചില അധ്യാപകർ വിദ്യാർഥികളെ കൊടിയ മാനസിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് ഹൈക്കോടതി. മാർക്ക് മനഃപൂർവം നൽകാത്ത സാഹചര്യമുണ്ട്. ഇത്തരം പീഡനങ്ങൾ നേരിടുന്ന കുട്ടികളിൽ പലർക്കും തുറന്ന് പറയാൻ അവസരമില്ലെന്നും ഭയം നേരിടുന്നുവെന്നും ഹൈക്കോടതി.ചിലർ പഠനം ഉപേക്ഷിക്കുന്നത് സാധാരണ സംഭവമായി മാറുന്നുണ്ട്. മറ്റുചിലർ ആത്മഹത്യ ചെയ്യുന്നു.പിജി ഡോക്‌ടർമാർ രാപകൽ വ്യത്യാസമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുന്നുണ്ട്. പിജി ഡോക്‌ടർമാർക്ക് ഭക്ഷണവും ഉറക്കവും പോലും പല സമയങ്ങളിലും നിഷേധിക്കപ്പെടുന്നു. ദേശീയ ആരോഗ്യ മിഷൻ- കേന്ദ്ര സർക്കാർ എന്നിവർ ഇത്തരം സാഹചര്യങ്ങൾ പരിശോധിക്കുവാൻ തയാറാകണമെന്ന് കോടതി വ്യക്തമാക്കി.പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഒരു കമ്മീഷനെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതാണ് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഡോ എം കെ. റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് നിരീക്ഷണങ്ങൾ. ക്രൂരമായ രീതിയിൽ നിതിൻ രാജിനെ അപമാനിക്കാൻ ശ്രമിച്ചു എന്ന് സഹപാഠികൾ മൊഴി നൽകിയിട്ടുണ്ട്. അധ്യാപകനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രവർത്തിയാണ് റാമിൽ നിന്നുമുണ്ടായത്നിതിൻ രാജിൻ്റെ ആത്മഹത്യക്ക് പ്രഥമദൃഷ്‌ടിയാൽ റാമിൻ്റെ വാക്കുകൾ കാരണമായിട്ടുണ്ട് എന്നും കോടതി നിരീക്ഷിച്ചു. മാധ്യമങ്ങളുടെ അവകാശങ്ങൾ റദ്ദ് ചെയ്യപ്പെടുന്നത് പൊതുജന താൽപര്യത്തിനെതിരാണെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ എതിർക്കാൻ മാധ്യമങ്ങൾ എപ്പോഴും ശ്രമിക്കുന്നുവെന്നും ഹൈക്കോടതി പ്രശംസിച്ചു. അഞ്ചരക്കണ്ടി ഡന്റൽ കോളേജിലെ നിതിൻ രാജിൻ്റെ ആത്മഹത്യാ കേസിലെ ഒന്നാം പ്രതി ഡോ എംകെ റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിൾ ബഞ്ചാണ് തള്ളിയത്..