നിവിന്‍ പോളിയുടെ 'ബേബി ഗേള്‍ ' ഒടിടി റിലീസ് നാളെ

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍ ' ഒടിടി റിലീസ് നാളെ

സര്‍വം മായ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളി പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ബേബി ഗേള്‍. ബോബി- സഞ്ജയ്‌യുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ജനുവരി 23 ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്ക് എത്തുകയാണ്.നാളെ  മുതല്‍ ചിത്രം പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാവും.

തിയേറ്റര്‍ റണ്‍ അവസാനിപ്പിച്ച് ഒടിടിയിലേക്ക് എത്തുന്ന ബേബി ഗേള്‍ ആഗോളതലത്തില്‍ നിന്ന് 4.6 കോടി രൂപയാണ്  ഇതിനോടകം സ്വന്തമാക്കിയത്. മലയാളത്തില്‍ നിന്ന് മാത്രം 4.9 കോടി രൂപ ചിത്രം നേടി. സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍നത്തിന് എത്തുന്നത്. 

മാജിക്‌ ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ചിത്രമാണ് ബേബി ഗേൾ. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി- സഞ്ജയ് മാജിക് ഫ്രെയിംസിനു വേണ്ടി തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തിയ ഗരുഡന്‍ എന്ന ചിത്രത്തിന്‍റെ മികച്ച വിജയത്തിന് ശേഷം അരുണ്‍ വര്‍മയ ചിത്രം സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ഗേള്‍.ലിജോ മോളാണ് ചിത്രത്തില്‍ന നായികയായി എത്തുന്നത്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ലിജോ മോളിൻ്റെ ശക്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്.

അഭിമന്യു തിലകൻ, സംഗീത് പ്രതാപ്, അസീസ് നെടുമങ്ങാട്, ജാഫർ ഇടുക്കി, നന്ദു ശ്രീജിത്ത് രവി, കിച്ചു ടെല്ലസ്, അശ്വന്ത്ലാൽ, ജോസൂട്ടി, അതിഥി രവി , പ്രേംപ്രകാശ്, മേജർ രവി,ആൽഫി പഞ്ഞിക്കാരൻ, ഷാബു പ്രൗദിൻ, മൈഥിലി നായർ എന്നിവരും മുഖ്യ വേഷങ്ങളിലുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്. എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ, സംഗീതം - സാം.സി എസ്.കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ,നവീൻ. പി. തോമസ്. ലൈൻ പ്രൊഡ്യൂസർ - അഖിൽ യശോധരൻ. കലാസംവിധാനം - അനീസ് നാടോടി. കോസ്റ്റ്യും - മെൽവി. ജെ. മേക്കപ്പ് -റഷീദ് അഹമ്മദ്. സ്റ്റണ്ട് വിക്കി . സൗണ്ട് മിക്സ് -ഫസൽ എ ബെക്കർ. സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ. സൗണ്ട് റെക്കോർഡിസ്റ്റ്- ഗായത്രി എസ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുകു ദാമോദർ, നവനീത് ശ്രീധർ.

ഹോസ്പിറ്റൽ അറ്റൻഡന്‍റ് സനൽ മാത്യു എന്ന കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിൽ എത്തിയത്. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കുഞ്ഞാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ ജനിച്ച് മൂന്നു ദിവസമായ ഒരു പെണ്‍കുഞ്ഞിനെ കാണാതാവുന്നു. ഇതോടെ ആശുപത്രിയില്‍ ജോലിക്ക് നിന്നവരുള്‍പ്പെടെ സംശയത്തിന്‍റെ നിഴലിലാവുന്നു. കുഞ്ഞിനെ കണ്ടെത്താനായി പൊലീസും കുഞ്ഞിനെ കാണാതായ ആശുപത്രിയിലെ അറ്റന്‍ഡര്‍ സനല്‍ മാത്യുവും നടത്തുന്ന അന്വേഷണമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.