100 കോടിക്ക് അരികില്‍ നിവിന്‍ ചിത്രം, 'സര്‍വം മായ' ഇരു കയ്യും നീട്ടി സ്വീകരിച്ച്‌പ്രേക്ഷകര്‍

100 കോടിക്ക് അരികില്‍ നിവിന്‍ ചിത്രം, 'സര്‍വം മായ' ഇരു കയ്യും നീട്ടി സ്വീകരിച്ച്‌പ്രേക്ഷകര്‍

നിവിന്‍ പോളി പ്രധാന വേഷത്തിലെത്തിയ 'സര്‍വം മായം- 2025 'ക്രിസ്‌മസ് റിലീയായാണ് തിയേറ്ററുകളില്‍ എത്തിയതെങ്കിലും പുതുവത്സരത്തിലേക്കും കടന്ന് വിജയഗാഥ തുടരുകയാണ്. ഏറെ കാലമായി നിവിന്‍ പോളിയുടെ തിരിച്ചു വരവ് ആഗ്രഹിച്ച ആരാധകര്‍ക്ക് ക്രിസ്‌മസ് പുതുവത്സര സമ്മാനം കൂടിയായിരുന്നു ഈ ചിത്രം.

അഖില്‍ സത്യന്‍റെ സംവിധാനത്തില്‍ പിറന്ന 'സര്‍വം മായ' ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. നല്ല സിനിമകള്‍ വന്നാല്‍ പ്രേക്ഷകര്‍ അത് ഏറ്റെടുക്കും എന്നതിന് തെളിവാണ് ഈ ചിത്രം. യുവതലമുറ മാത്രമല്ല പ്രായഭേദമന്യേ സര്‍വം മായ ആസ്വദിക്കുന്നുണ്ട്. ചിത്രം തിയേറ്ററുകളിലെത്തി പത്താം ദിവസം പിന്നിട്ടപ്പോഴേക്കും വരുമാനം 100 കോടിക്ക് അരികിലെത്തിയിരിക്കുകയാണ്. ഇന്നത്തെ കലക്ഷന്‍ കൂടി പരിഗണിക്കുകയാണെങ്കില്‍ നിവിന്‍റെ ആദ്യ 100 കോടി ചിത്രമായി സര്‍വം മായ മാറുമെന്നുറപ്പാണ്.

ആഗോളതലത്തില്‍ 92 കോടിരൂപയാണ് ചിത്രം നേടിയത്. മലയാളത്തില്‍ നിന്ന് മാത്രം 44.95 കോടി രൂപയും സ്വന്തമാക്കി. പത്താം ദിവസത്തില്‍ മാത്രം 5 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ടാം വാരത്തിലും ബോക്‌സ് ഓഫിസില്‍ സിനിമ കുതിക്കുകയാണ്.

റിലീസ് ചെയ്‌ത് അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ അന്‍പത് കോടി ക്ലബില്‍ ചിത്രം ഇടം നേടിയിരുന്നു. ഒന്‍പതാം ദിവസം പിന്നിടുമ്പോള്‍ ആഗോള തലത്തില്‍ 84.65 കോടി രൂപയാണ് കൊയ്‌തെടുത്തത്.

Worldwide India Net India Gross Overseas Verdict

₹ 92 Cr     ₹ 44.95 Cr         ₹ 53 Cr              ₹39 Cr      None

ഒന്‍പതാം ദിവസം 4.9 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടിയതെങ്കില്‍ പത്താം ദിവസമായപ്പോഴേക്കും അഞ്ച് കോടി രൂപയായി അതുയര്‍ന്നു. ഈ വാരാന്ത്യത്തിലും മികച്ച പ്രകടനം കാഴ്‌ച വയ്ക്കുമെന്ന് തന്നെയാണ് ട്രാക്കര്‍മാരും അണിയറ പ്രവര്‍ത്തകരും കരുതുന്നത്.

ആദ്യദിനം 3.35 കോടി രൂപയും രണ്ടാം ദിവസം 3.9 കോടിരൂപയും മൂന്നാം ദിവസം 4.85 കോടി രൂപയും നാലാം ദിവസം 5.8 കോടി രൂപയുമായിരുന്നു ചിത്രം നേടിയത്. ഒന്നാം ദിവസം മുതല്‍ ചിത്രത്തിന്‍റെ വരുമാനം കുത്തനെ ഉയരുന്നതാണ് ഈ ദിവസങ്ങളിലൊക്കെ കണ്ടതെങ്കില്‍ അഞ്ചാം ദിവസത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് 4.25 കോടി രൂപയാണ് നേടാനായത്. ആറാം ദിവസത്തിലും ഇതേ കലക്ഷന്‍ തന്നെയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഏഴാം ദിവസത്തിലേക്ക് എത്തുമ്പോള്‍ വീണ്ടും കുറയുന്നതാണ് കണ്ടത്. 3.50കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. എട്ടാം ദിവസം 5.25 കോടി രൂപയാണ് ലഭിച്ചത്.ചിത്രം റിലീസിന് എത്തുന്നുവെന്നറിഞ്ഞത് മുതല്‍ നിവിന്‍ പോളിയുടെ തിരിച്ചു വരവിനായിട്ടാണ് ആരാധകര്‍ കാത്തിരുന്നത്. ചിത്രം തിയേറ്ററിലെത്തിയതോടെ ആഗോള തലത്തില്‍ തന്നെ നിവിന്‍ പോളി തിരിച്ചു വരവ് അങ്ങേയറ്റം ആരാധകര്‍ ആഘോഷിക്കുന്നുമുണ്ട്.