"വി കുഞ്ഞികൃഷ്‌ണൻ ശത്രുവിൻ്റെ കോടാലികൈ .രക്തസാക്ഷി ഫണ്ടിൽ നിന്ന് നയാ പൈസ ദുരുപയോഗം ചെയ്‌തിട്ടില്ല"; എംവി ജയരാജൻ

"വി കുഞ്ഞികൃഷ്‌ണൻ ശത്രുവിൻ്റെ കോടാലികൈ .രക്തസാക്ഷി ഫണ്ടിൽ നിന്ന് നയാ പൈസ ദുരുപയോഗം ചെയ്‌തിട്ടില്ല"; എംവി ജയരാജൻ

കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ കുഞ്ഞികൃഷ്‌ണനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാവ് എംവി ജയരാജൻ രംഗത്ത്. വി കുഞ്ഞികൃഷ്‌ണൻ ശത്രുവിൻ്റെ കോടാലി കയ്യെന്നും രക്തസാക്ഷി ഫണ്ടിൽ നിന്ന് നയാ പൈസ ദുർവിനിയോഗം ചെയ്‌തിട്ടില്ലെന്നും എംവി ജയരാജൻ പറഞ്ഞു. കുഞ്ഞികൃഷ്‌ണൻ നടത്തിയ പരസ്യ അഭിപ്രായപ്രകടനം ഒരിക്കലും അംഗീകരിക്കാനാകാത്തത്. പാർട്ടിയെ തകർത്തുകൊണ്ട് തിരുത്തുക എന്നതാണ് കുഞ്ഞികൃഷ്‌ണൻ്റെ നിലപാടെന്നും എംവി ജയരാജൻ പറഞ്ഞു.

പാർട്ടിയിലെ ഒരു പ്രവർത്തകനും ധനാപഹരണം നടത്തിയിട്ടില്ല. രണ്ട് കമ്മിഷനുകൾ അന്വേഷിച്ച് കണ്ടെത്തിയ കാര്യമാണ്. പയ്യന്നൂരിലെ പാർട്ടി ഒരിക്കലും തെറ്റായി പോകുന്നതല്ല. അതിൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഉചിതമായ തീരുമാനമെടുക്കും. എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത് അങ്ങേയറ്റം തെറ്റ്. രാഷ്ട്രീയമായ പ്രശ്‌നങ്ങൾ ഉണ്ടാകും പക്ഷെ ഇങ്ങനെയുള്ള നിലപാട് സ്വീകരിക്കുന്നത് ശെരിയല്ലെന്നും കുഞ്ഞികൃഷ്‌ണൻ്റെ പുസ്‌തകത്തെ അശേഷം ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.അദ്ദേഹം കൂടിയുള്ള ജില്ലാ കമ്മിറ്റിയല്ലേ ഈ തീരുമാനമെടുത്തത്. ആ സമയത്ത് അദ്ദേഹം എന്ത് നിലപാടാണ് സ്വീകരിച്ചതെന്നും എംവി ജയരാജൻ ചോദിച്ചു. അതേസമയം കണക്കുകൾ അതരിപ്പിക്കുന്നതിൽ ചില വീഴ്‌ചകൾ പറ്റിയിട്ടുണ്ടെന്നും അതിൽ അന്വേഷണം നടത്തി നടപടികൾ ഇതിനോടകം സ്വീകരിച്ചതാണെന്നും ജയരാജൻ വ്യക്തമാക്കി."പിണറായി വിജയനും എം വി ഗോവിന്ദനും കോടിയേരി ബാലകൃഷ്‌ണനും തെറ്റിന് കൂട്ട് നില്‍ക്കുമെന്ന് ആരും കരുതുന്നില്ല. താന്‍ ഒഴികെ മറ്റുള്ള എല്ലാവരും കള്ളന്മാര്‍ എന്നതാണ് കുഞ്ഞികൃഷ്‌ണൻ്റെ നിലപാട്. ഫണ്ട് തട്ടിപ്പ് നടന്നിട്ടില്ല. മത്സരിക്കുന്ന സ്ഥാനാര്‍ഥി രസീത് അച്ചടിച്ചിറക്കുന്ന രീതി പാര്‍ട്ടിയില്‍ ഇല്ലെന്നും" അദ്ദേഹം പറഞ്ഞു.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിൽ ലക്ഷങ്ങളുടെ തിരിമറി നടന്നുവെന്നും 2016 ജൂലായ് 11ന് കൊല്ലപ്പെട്ട ധനരാജിൻ്റെ പേരിൽ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്നതടക്കമുള്ള ആരോപണങ്ങളാണ്   ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്‌ണൻ്റെകഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നത് .