‘നോര്‍ക്ക കെയര്‍’ ഇന്‍ഷുറന്‍സ് പദ്ധതി: ഉല്ലാസ് നഗറിലെ മലയാളി സംഘടനകൾ സംയുക്തമായി ക്യാമ്പ് സംഘടിപ്പിക്കുന്നു.

മുംബൈ: പ്രവാസി കേരളീയര്‍ക്ക് സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്ന കേരള സർക്കാറിൻ്റെ ‘നോര്‍ക്ക കെയര്‍ ഇൻഷുറൻസ് 'പദ്ധതി, പ്രവാസികളായ എല്ലാ മലയാളികളും ഉപയോഗപ്പെടുത്തുന്നതിനും പദ്ധതിയുടെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാനും അവബോധം ഉണ്ടാക്കുന്നതിനും വേണ്ടി ഉല്ലാസ് നഗറിലെ മലയാളിസംഘടനകൾ സംയുക്തമായി ഒക്ടോബർ 19ന് ഞായറാഴ്ച്ച ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ ക്യാമ്പ് നയിക്കുന്നതും മാർഗനിർദ്ദേശങ്ങൾ നൽകുന്നതും നോർക്ക ഓഫീസർ പി. റഫീഖ് - മറ്റ് നോർക്ക ഉദ്ദ്യോഗസ്ഥരുമായിരിക്കും.നോർക്ക തിരിച്ചറിയൽ കാർഡുള്ളവർ മാത്രമായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ . അതുകൊണ്ട് തന്നെ ഐഡി കാർഡുള്ളവർ അത് പുതുക്കുവാനും ഇല്ലാത്തവർക്ക് പുതിയതായി ചേർക്കുവാനുള്ള അവസരം ഈ ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണെന്നും ഉല്ലാസ് നഗറിലെ എല്ലാ മലയാളികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും സംഘാടകർ അറിയിക്കുന്നു.
ഉല്ലാസ് ആർട്ട്സ്&വെൽഫെയർ അസ്സോസിയേഷൻ, ഉല്ലാസ്നഗർ മലയാളിസമാജം, കേരളാസാംസ്കാരികവേദി,മാനേരഗാവ് സോഷ്യൽ സർവ്വീസ് സൊസൈറ്റി , ശ്രീ അയ്യപ്പപൂജാസമിതി ഉല്ലാസ്നഗർ.4,ശ്രീ നാരായണമന്ദിരസമിതി ഉല്ലാസ്നഗർ, നായർ സർവ്വീസ് സൊസൈറ്റി,ശ്രീമുത്തപ്പൻ സേവ സമാജ് ഉല്ലാസ്നഗർ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് .
സ്‌ഥലം: കൈരളി ഹാൾ.
ഉല്ലാസ് ആർട്ട്സ്& വെൽഫെയർ അസ്സോസിയേഷൻ
സുഭാഷ് ടെക്കടി ഉല്ലാസ്നഗർ.4(E)
സമയം: 10.00am to4.00pm