Mumbai
ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിൽ, നോർക്ക കെയർ പദ്ധതി വിശദീകരണ യോഗം.

നവി മുംബൈ: പ്രവാസി മലയാളികൾക്കായി കേരള സർക്കാർ നടപ്പാക്കുന്ന നോർക്ക കെയർ പദ്ധതിയുടെ ഒരു വിശദീകരണ യോഗം ഒക്ടോബർ 15 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് വാശി ഗുരുസെന്ററിൽ സംഘടിപ്പിക്കുന്നു. പുതിയതായി ഈ സ്കീമിൽ ചേരാനും നിലവിലുള്ള അംഗങ്ങൾക്ക് അവരുടെ ഇൻഷുറൻസ് പുതുക്കാനും യോഗത്തിൽ സൗകര്യമുണ്ടായിരിക്കും. നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ പി.റഫീഖ് പദ്ധതിയെകുറിച്ച് വിശദീകരിക്കും. മുംബൈ മേൽവിലാസമുള്ള ആധാർ കാർഡ് ഇല്ലാത്തവർ വാടക കരാർ കോപ്പി, ഒരു ഫോട്ടോ എന്നിവയുമായി ഗുരുസെന്ററിൽ എത്തണമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു. വിവരങ്ങൾക്ക്: 9869253770.