"ദേശീയ സെക്രട്ടറി ആകാൻ താത്പര്യമില്ല, കേരളത്തിൽ പ്രവർത്തിക്കണമെന്നാണ് ആഗ്രഹം" :അബിൻവർക്കി

"ദേശീയ സെക്രട്ടറി ആകാൻ താത്പര്യമില്ല, കേരളത്തിൽ പ്രവർത്തിക്കണമെന്നാണ് ആഗ്രഹം" :അബിൻവർക്കി

തിരുവനന്തപുരം: നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി യൂത്ത് കോൺ​ഗ്രസ് ദേശീയ സെക്രട്ടറി അബിൻവർക്കി..ദേശീയ സെക്രട്ടറി ആകാൻ താത്പര്യമില്ലെന്നും കേരളത്തിൽ പ്രവർത്തിക്കണമെന്നാണ്  ആ​ഗ്രഹമെന്നും എന്നാൽ  പാർട്ടി തീരുമാനം അം​ഗീകരിക്കുന്നുവെന്നും  അബിൻ വർക്കി വാർത്താസമ്മേളനത്തിൽ വ്യക്‌തമാക്കി .  പാര്‍ട്ടി പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. കേരളത്തിൽ പ്രവര്‍ത്തിക്കാൻ അവസരം നൽകണമെന്നും വൈസ് പ്രസിഡന്‍റ് ആയി തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെടും. ദേശീയ നേതൃത്വം ഇക്കാര്യം പരിഗണിക്കണമെന്നും അബിൻ വ്യക്തമാക്കി. പാര്‍ട്ടി എടുത്ത തീരുമാനം തെറ്റെന്ന് പറയില്ല. പാര്‍ട്ടിയോട് തിരുത്താൻ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുമെന്നും അബിൻ വ്യക്തമാക്കി.