Malayali Samajam
നായർ വെൽഫെയർ അസോസിയേഷൻ പൂക്കള മത്സരം -2026

മുംബൈ : ഡോംബിവ്‌ലി നായർ വെൽഫെയർ അസോസിയേഷൻ, സംഘടനയിലെ അംഗങ്ങൾക്കായി പൂക്കള മത്സരം സംഘടിപ്പിക്കുന്നു.ഓഗസ്റ്റ് 9 ന്, ഡോംബിവ്‌ലി ഈസ്റ്റ് ,കമ്പൽപാടയിലെ മോഡൽ കോളേജിൽവെച്ചാണ് മത്സരം.
ഒന്നാം സമ്മാനം 25,000 രൂപയും, രണ്ടാം സമ്മാനം 20,000 രൂപയും, മൂന്നാം സമ്മാനം 15,000 രൂപയും വിജയികൾക്ക് നൽകുന്നതായിരിക്കും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 3,000 രൂപ വീതം ലഭിക്കും .
കഴിഞ്ഞ വർഷം മത്സരം സംഘടിപ്പിച്ചപ്പോൾ ലഭിച്ച പ്രോത്സാഹനവും ജന പങ്കാളിത്തവും ഉൾക്കൊണ്ടാണ് ഈ വർഷത്തെ പരിപാടി കൂടുതൽ ആവേശകരമാക്കുന്നതിനായി സമ്മാനത്തുകയും വർദ്ധിപ്പിച്ചതെന്ന് ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു.