കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

കോട്ടയം: കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. പേരാവൂര്‍ സ്വദേശിനി സിന്ധ്യയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. കണ്ണൂരില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍ പെട്ടത്. തിരുവനന്തപുരത്ത് നിന്ന് മടങ്ങുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. കുറവിലങ്ങാട് ഇറക്കത്തില്‍ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. വാഹനത്തില്‍ 50 ഓളം ആളുകളുണ്ടായിരുന്നു. 19 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.ഇവരെ  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബസ്സുമറിഞ്ഞ ശബ്ദംകേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങൾ ചെയ്തത്.