Keralam
അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം : ഒരാൾ കുത്തേറ്റ് മരിച്ചു.

തൃശൂർ : കുന്നംകുളത്ത് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. മദ്യലഹരിയിൽ തുടങ്ങിയ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു .ബിയർകുപ്പികൊണ്ടുള്ള കുത്തേറ്റ് ഒഡീസ സ്വദേശിയായ പിന്റു(18 ) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു.