'ഓപ്പറേഷൻ ഹോട്ട് സ്‌പോട്ട്':ഇതുവരെ സംസ്ഥാനത്തുനിന്ന് പിടിച്ചെടുത്തത് 208 ഗ്രാം ഹാഷിഷ് ഓയിലും 52 ലിറ്റർ ചാരായവും മറ്റ് ലഹരി വസ്തുക്കളുo

'ഓപ്പറേഷൻ ഹോട്ട് സ്‌പോട്ട്':ഇതുവരെ സംസ്ഥാനത്തുനിന്ന് പിടിച്ചെടുത്തത് 208 ഗ്രാം ഹാഷിഷ് ഓയിലും 52 ലിറ്റർ ചാരായവും മറ്റ് ലഹരി വസ്തുക്കളുo

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പിടിമുറുക്കി എക്സൈസ് വകുപ്പ്. 'ഓപ്പറേഷൻ ഹോട്ട് സ്‌പോട്ട്' എന്ന പേരിൽ കഴിഞ്ഞ രണ്ട് മാസമായി നടത്തിയ വ്യാപക പരിശോധനകളിൽ ഇതുവരെ സംസ്ഥാനത്തുനിന്ന് പിടിച്ചെടുത്തത് 208 ഗ്രാം ഹാഷിഷ് ഓയിലും 52 ലിറ്റർ ചാരായവും മറ്റ് ലഹരി വസ്തുക്കളുമാണ്. പരിശോധനയിൽ ആകെ 27 മയക്കുമരുന്ന് കേസുകളും 14 അബ്കാരി കേസുകളും പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് 101 കേസുകളും അടക്കം ആകെ 142 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കൊല്ലം ജില്ലയിലെ പത്തനാപുരത്ത് 208 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാളെയും ചടയമംഗലത്ത് ഒറ്റ കേസിൽ 52 ലിറ്റർ ചാരായവും കോഴിക്കോട് ചാരായം നിർമിക്കാൻ സൂഷിച്ചിരുന്ന 400 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും പിടികൂടിയിട്ടുണ്ട്. പരിശോധനയിൽ ആകെ 208 ഗ്രാം ഹാഷിഷ് ഓയിൽ, 3.166 കിലോഗ്രാം കഞ്ചാവ്, 2.51 ഗ്രാം ഹെറോയിൻ, 5.07 ഗ്രാം ലഹരി ഗുളികകൾ, 600മില്ലിഗ്രാം മെത്താീഫിറ്റാമിൻ എന്നിവയും 1800 ലിറ്റർ വാഷ്, 63 ലിറ്റർ ചാരായം, 10 ലിറ്റർ ഗോവൻ മദ്യം, 60 ലിറ്റർ വിദേശ മദ്യം എന്നിവയും പിടിച്ചെടുത്തു. വിവിധ കേസുകളിലായി ആകെ 39 പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.