വിസ്മയ പാർക്ക് ജീവനക്കാരനും സി.പി.എം. ഈലിപ്പുറം ബ്രാഞ്ച് അംഗവുമായ കെ.വി. മുരളീധരൻ അന്തരിച്ചു

വിസ്മയ പാർക്ക് ജീവനക്കാരനും സി.പി.എം. ഈലിപ്പുറം ബ്രാഞ്ച് അംഗവുമായ കെ.വി. മുരളീധരൻ  അന്തരിച്ചു

കണ്ണൂർ : വിസ്മയ പാർക്കിലെ ജീവനക്കാരനും സി.പി.എം. ഈലിപ്പുറം ബ്രാഞ്ച് മെമ്പറുമായ കെ.വി. മുരളീധരൻ (53) അന്തരിച്ചു.ഇന്നലെ രാവിലെ 11:00 മണിയോടെ ഈലിപ്പുറം കൈരളി വായനശാല റോഡിൽ വെച്ചാണ് മുരളീധരനെ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻതന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വെള്ളിക്കീൽ കൈരളി വായനശാലക്ക് സമീപത്തെ തെക്കൊൽ കാപ്പാടൻ വീട്ടിൽ അംഗമാണ് അദ്ദേഹം.പരേതനായ കുഞ്ഞിരാമൻ- ജാനകി ദമ്പതികളുടെ മകനാണ് ഭാര്യ: പ്രിയ. മകൻ: ആദർശ്.സഹോദരങ്ങൾ: ഷാജി (മോറാഴ ബാങ്ക്), ഷീജ (വാരംകടവ്), രാജേഷ്, കനകരാജ്.

 കൈരളി വായനശാലയിൽ പൊതുദർശനത്തിന് വെച്ചശേഷം സംസ്‌കാരകർമ്മങ്ങൾ ഇന്നു നടന്നു.