പത്മപുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു : വിഎസ്സിന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളിനടേശനും പത്മഭൂഷണ്‍

ന്യൂഡൽഹി: പത്മ പുരസ്‌കാര നിറവിൽ കേരളo. അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും മമ്മൂട്ടിയുമടക്കം നിരവധി പ്രമുഖർക്ക് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മരണാനന്തര ബഹുമതിയായിട്ടാണ് വിഎസിന് പുരസ്‌കാരം.റിട്ട. ജസ്റ്റിസ് കെ ടി തോമസിനും രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ സമ്മാനിക്കും. നടൻ മമ്മൂട്ടിയും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിന് അർഹരായി
റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളിൽ പാരിസ്ഥിതിക മേഖലയ്‌ക്കുള്ള സമഗ്ര സംഭാവനയ്‌ക്ക് മലയാളിയായ കൊല്ലക്കയിൽ ദേവകി അമ്മയ്‌ക്കും കലാമണ്ഡലം വിമല മേനോനും പത്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്‍, ജസ്റ്റിസ് കെടി തോമസ്, എഴുത്തുകാരനും മാധ്യപ്രവർത്തകനുമായ എന്‍ നാരായണന്‍ എന്നിവര്‍ പത്മവിഭൂഷണ്‍ പുരസ്‌കാരത്തിനും അര്‍ഹരായി. കേരളത്തിന് മൊത്തം എട്ട് പത്മ പുരസ്ക്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.പൊതുപ്രവർത്തന രംഗത്തെ സംഭാവനകൾക്ക് മരണാനന്തര ബഹുമതിയായാണ് വിഎസ് അച്യുതാനന്ദന് പുരസ്‌കാരം. മരണാനന്തര ബഹുമതിയായി നടൻ ധർമേന്ദ്രയ്‌ക്കും പത്മവിഭൂഷണ്‍അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരാള്‍ യുപിയിൽ നിന്നുള്ള എൻ രാജനാണ്.
അവാർഡ് ജേതാക്കള്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി.
.''നമ്മുടെ രാഷ്ട്രത്തിന് നൽകിയ മികച്ച സംഭാവനകൾക്ക് എല്ലാ പത്മ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ. വൈവിധ്യമാർന്ന മേഖലകളിലെ അവരുടെ മികവും സമർപ്പണവും സേവനവും നമ്മുടെ സമൂഹത്തിന്റെ ഘടനയെ സമ്പന്നമാക്കുന്നു. തലമുറകളെ പ്രചോദിപ്പിക്കുന്ന പ്രതിബദ്ധതയുടെയും മികവിന്റെയും മനോഭാവത്തെ ഈ ബഹുമതി പ്രതിഫലിപ്പിക്കുന്നു'' - മോദി എക്‌സിൽ കുറിച്ചു.
കല, സാമൂഹിക സേവനം, പൊതുകാര്യം, ശാസ്ത്രം, എഞ്ചിനിയറിങ്, വ്യാപാം, വ്യവസായം, വൈദ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവില്‍ സര്‍വീസ് എന്നീ മേഖലകളില്‍ ശോഭിച്ചവർക്ക് ലഭിക്കുന്ന രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമാണ് പത്മ (പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ )അവാർഡുകൾ.ഈ വർഷത്തെ പത്മ പട്ടികയിൽ അധികമാരും അറിയപ്പെടാത്ത, എന്നാൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന 45-ഓളം 'അജ്ഞാത നായകൻമാർ' ഉൾപ്പെട്ടിട്ടുണ്ട്. 2017-ൽ മുത്തലാഖ് നിരോധിക്കണമെന്ന സുപ്രീം കോടതി ബെഞ്ചിൻ്റെ വിധിയിൽ വിയോജിപ്പ് പ്രകടിപ്പിച്ച മുൻ ചീഫ് ജസ്റ്റിസ് (റിട്ടയേർഡ്) ജഗദീഷ് സിങ് ഖെഹാറിനേയും രാജ്യം പത്മവിഭൂഷൺ നൽകി ആദരിക്കും.കർണാടകയിൽ നിന്നുള്ള അങ്കെ ഗൗഡ, മഹാരാഷ്ട്രയിൽ നിന്നുള്ള അർമിദ ഫെർണാണ്ടസ്, മധ്യപ്രദേശിൽ നിന്നുള്ള ഭഗവദാസ് റായ്ക്വാർ, ജമ്മു കശ്‌മീരിൽ നിന്നുള്ള ബ്രിജ് ലാൽ ഭട്ട്, ഛത്തീസ്‌ഗഡിൽ നിന്നുള്ള ബുദ്രി താട്ടി, ഒഡീഷയിൽ നിന്നുള്ള ചരൺ ഹെംബ്രാം, ഉത്തർപ്രദേശിൽ നിന്നുള്ള ചിരഞ്ചി ലാൽ യാദവ്, ഗുജറാത്തിൽ നിന്നുള്ള ധാർമിക്ലാൽ തുടങ്ങി നിരവധി പേർ പുരസ്‌കാരത്തിന് അർഹരായി.വൈദ്യശാസ്ത്രത്തിലെ സംഭാവനകൾക്ക് നാഗേശ്വർ റെഡി പത്മവിഭൂഷണിന് അർഹനായി. ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡി. നാഗേശ്വർ റെഡിയെ 2025 ൽ ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു. ഈ വർഷം പത്മവിഭൂഷൺ ലഭിച്ച ഏഴ് വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം.