'അശ്ലീലം' : ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ വിദേശ കലാകാരിയുടെ ചിത്രങ്ങൾ നശിപ്പിച്ചു

'അശ്ലീലം' : ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ വിദേശ കലാകാരിയുടെ ചിത്രങ്ങൾ  നശിപ്പിച്ചു

എറണാകുളം : നോർവീജിയൻ കലാകാരിയായ ഹനാൻ ഒരുക്കിയ ചിത്രപ്രദർശനത്തിനെതിരേ കൊച്ചി ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ സദാചാര ആക്രമണം. പ്രദർശനത്തിന്റെ ഭാഗമായി വെച്ചിരുന്ന ‘ലിനോ കട്ടുകൾ’ പ്രതിഷേധക്കാർ കീറിയെറിഞ്ഞു. ഈ കലാസൃഷ്ടികളിലെ വാക്കുകളിൽ അശ്ലീലം ആരോപിച്ചാണ് ആക്രമണം നടത്തിയത്.നോർവീജിയൻ ഭാഷയിൽ തയ്യാറാക്കിയ ലിനോ കട്ടുകൾ പ്രദർശനത്തിനായി ഗൂഗിൾ ട്രാൻസലേഷൻ ഉപയോഗിച്ച് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു. ഈ പരിഭാഷപ്പെടുത്തിയ വാക്കുകളാണ് സദാചാര സംഘത്തെ പ്രകോപിപ്പിച്ചത്.