സ്വാമി അയ്യപ്പസേവാ സംഘം- പാണ്ഡുരംഗവാടിയുടെ മുപ്പതാമത് അയ്യപ്പ പൂജാമഹോത്സവം

സ്വാമി അയ്യപ്പസേവാ സംഘം- പാണ്ഡുരംഗവാടിയുടെ മുപ്പതാമത് അയ്യപ്പ പൂജാമഹോത്സവം

മുംബൈ: സ്വാമി അയ്യപ്പ സേവാ സംഘം പാണ്ഡുരംഗവാടിയുടെ (ഡോംബിവിലി ഈസ്റ്റ് )  മുപ്പതാമത് അയ്യപ്പ പൂജാമഹോത്സവത്തിൻ്റെ  ഉദ്ഘാടനം നവംബർ16ന് പാണ്ഡുരംഗവാടി മോഡൽ സ്കൂളിൽ വച്ച് നടക്കും. 

മുപ്പതാം വർഷ ആഘോഷത്തിൻ്റെ  തുടക്കം കുറിച്ചുകൊണ്ട് അന്നേ ദിവസം രാവിലെ 8 മണി മുതൽ സൗജന്യ രക്ത പരിശോധന ക്യാമ്പും, സൗജന്യ ആരോഗ്യ പരിശോധനയും,ദന്ത പരിശോധനയും കൂടാതെ ചിത്രരചന മത്സരവും നടക്കും.

വൈകിട്ട് 4.00 മണിക്ക് അയ്യപ്പ പൂജ മഹോത്സവം ഉദ്ഘാടനം . തുടർന്ന് ഡോംബിവ്‌ലിയിലേയും പ്രാന്ത പ്രദേശങ്ങളിലേയും മലയാളി ക്ഷേത്രങ്ങളുടെയും അയ്യപ്പ സംഘടനകളുടെയും സഹകരണത്തോടെ അയ്യപ്പ സംഗമംനടത്തും . സംഗമത്തിൽ അമൃതജ്യോതി ഡിവൈൻ സൊസൈറ്റി  ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് 'അയ്യപ്പ സംഘടനകളും സാമൂഹ്യ പ്രതിബദ്ധതയും' എന്ന വിഷയത്തെക്കുറിച്ച് സെമിനാറും ഉണ്ടായിരിക്കുന്നതാണ്. ഡോംബിവ്‌ലി ശ്രീഗുരുവായൂരപ്പൻ ആരാധന സമാജം (പൊന്നു ഗുരുവായൂരപ്പൻ ക്ഷേത്രം) മുൻ പ്രസിഡണ്ട്‌  പി. സായിനാഥൻ സെമിനാർ നയിക്കും.

ഏഴുമണിക്ക് അയ്യപ്പ സേവാ സംഘം അംഗങ്ങൾ അവതരിപ്പിക്കുന്ന ഭക്തിഗാനങ്ങളും നൃത്ത നൃത്യങ്ങളും ഉണ്ടായിരിക്കും. ഡിസംബർ 5, 6, 7 തീയതികളിൽ ഡോമ്പിവലി ഈസ്റ്റ്‌ പി ആൻഡ് ടി കോളനിയിൽ ആണ് മൂപ്പതാമത് അയ്യപ്പ പൂജ മഹോത്സവം നടക്കുക.. എല്ലാഅയ്യപ്പ ഭക്തരേയും സ്വാഗതം ചെയ്യുന്നതായും പൂജ മഹോത്സവത്തിന്റെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.