Maharashtra
പെൻഷനേഴ്സ് അസോസിയേഷൻ പൂണെയ്ക്ക് ആദരം

പൂണെ : 1947 ൽ സ്ഥപിതമായ ആൾ ഇന്ത്യ സെൻട്രൽ ഗവൺമെൻറ് പെൻഷനേഴ്സ് അസോസിയേഷന്റെ 73-ാമത് വാർഷിക പൊതുയോഗം നാസിക്കിൽ നടന്നു. കേന്ദ്ര ഗൺമെന്റിന്റെ പെൻഷൻ മുടങ്ങാതിരിക്കാൻ എല്ലാ മാസവും ബാജിറാവ് റോഡ് ടെലഫോൺ ഭവനിൽ ജനറൽ സെക്രട്ടറിയുടെ ആദേശാനുസരണം രമേഷ് അമ്പലപ്പുഴ യുടെ നേതൃത്വത്തിൽ നടന്നു വരുന്ന സൗജന്യ ലൈഫ് സർട്ടിഫിക്കേറ്റ് ക്യാമ്പിന് ബെസ്റ്റ് ഡി.എൽ.സി. ടീം അവാർഡ് ലഭിച്ചു. ഇന്ത്യയിൽ ഒട്ടാകെ മൊത്തം 53 ശാഖകളാണ് ഈ പ്രസ്ഥാനത്തിനുള്ളത്. വാർഷികയോഗത്തിൽ മുഖ്യാതിഥിയായിരുന്ന നാസിക്ക് എം.പി. രാജാബാവു വാജെ ടീമിനെ ആദരിച്ചു.