'റോഡില്ലെങ്കിൽ വോട്ടില്ല': പേരട്ട -മട്ടിണി പ്രദേശവാസികൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും

കണ്ണൂർ : വർഷങ്ങളായി തകർന്നു കിടക്കുന്നഇരിട്ടിയിലെ പേരട്ട-മട്ടിണി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ പ്രദേശവാസികൾ തീരുമാനിച്ചു.
'റോഡില്ലെങ്കിൽ വോട്ടില്ല' എന്ന മുദ്രാവാക്യമുയർത്തി ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് പേരട്ട -മട്ടിണി റോഡ് ജനകീയ കമ്മിറ്റിയുടെ തീരുമാനം. നടന്നു പോലും പോകാൻ കഴിയാത്ത വിധം റോഡ് പൂർണ്ണമായും തകർന്നിരിക്കുകയാണ് ഇവിടെയുള്ള റോഡുകൾ .വർഷങ്ങളായി പരാതി നൽകിയിട്ടും ജനപ്രതിനിധികളോ അധികൃതരോ നടപടി സ്വീകരിക്കുന്നില്ല എന്ന് നാട്ടുകാർ പറയുന്നു. ജനപ്രതിനിധികൾ നോക്കുകുത്തികളാകുന്ന സാഹചര്യത്തിൽ വോട്ട് ബഹിഷ്‌കരിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് കമ്മിറ്റി അറിയിച്ചു.പ്രദേശത്തെ മുഴുവൻ വോട്ടർമാരും ഈ പ്രതിഷേധത്തിൽ പങ്കുചേരുമെന്നും, റോഡ് നിർമ്മാണം ആരംഭിക്കുമെന്ന് ഉറപ്പ് ലഭിക്കാതെ പിന്നോട്ടില്ലെന്നും ജനകീയ കമ്മിറ്റി വ്യക്തമാക്കി.
