പിണറായി വിജയൻ കേരളത്തെ നരക കേരളമാക്കി മാറ്റിയെന്ന് ജി സുധാകരൻ
ആലപ്പുഴ: പിണറായി വിജയൻ കേരളത്തെ നരക കേരളമാക്കി മാറ്റിയെന്ന് ജി സുധാകരൻ. തൻ്റെ സ്വാതന്ത്രം പിണറായി വിജയന് അടിയറ വയ്ക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.ആലപ്പുഴ കാവുങ്കലിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു യുഡിഎഫ് പിന്തുണയുള്ള അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ.. താൻ വളർന്നത് പിണറായി വിജയൻ്റെ തണലിലാണെന്ന വാദവും ജി സുധാകരൻ തള്ളി. അസഭ്യം പറയലാണ് രാഷ്ട്രീയമെന്ന് സിപിഎം നേതാക്കൾ കരുതുന്നു. സജി ചെറിയാൻ ബിജെപിയുമായി ഡീൽ ഉണ്ടാക്കി മത്സരിക്കുന്നു. പിണറായി വിജയൻ്റെ വലം കൈയാണ് സജി ചെറിയാൻ.
രണ്ട് സിപിഎം സ്ഥാനാർഥികൾ ഇന്ന് കോടീശ്വരന്മാരാണ്. ദാരിദ്ര്യത്തിൽ ജനിച്ചവർ എങ്ങനെ കോടീശ്വരന്മാരായെന്ന് അദ്ദേഹം ചോദിച്ചു. ഒരു കാലത്ത് പാർലമെൻ്റിൽ സിപിഎമ്മിന് 64 എംപിമാരുണ്ടായിരുന്നു. ഇന്ന് സിപിഎം എംപിമാരുടെ എണ്ണം ആറിലേക്ക് ഒതുങ്ങി. പിണറായി വിജയന് അതിൽ വലിയ പങ്കുണ്ട്. പിണറായി വിജയൻ പോളിറ്റ് ബ്യൂറോയിൽ ഉറങ്ങുകയായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.താൻ കോൺഗ്രസ് - ബിജെപി പിന്തുണയി ൽ മത്സരിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ബിജെപി പിന്തുണ താൻ തേടിയിട്ടില്ല. ബിജെപി മതേതര പ്രസ്ഥാനമല്ല. താൻ എസ്എഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു. അന്ന് പിണറായിയെ ആർക്കും അറിയുക പോലുമില്ല. ആഞ്ഞു പിടിച്ചാൽ സിപിഎമ്മിന് ഇത്തവണ ഒന്നോ രണ്ടോ സീറ്റ് കിട്ടും. ആലപ്പുഴ ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കുമെന്നും രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിൽ ജി സുധാകരൻ പറഞ്ഞു.താൻ രാഷ്രീയം തുടങ്ങിയ കാലത്ത് പിണറായിയൊന്നുമില്ലെന്നുംകമ്മ്യൂണിസ്റ്റ് സർക്കാരിൻ്റെ രീതിയല്ല പിണറായിയുടെ സർക്കാരിനെന്നും,ഇവരെയൊക്കെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അസദ്ദേഹം പറഞ്ഞു.
തന്നെ പുറത്താക്കിയതല്ല, സ്വമേധയാ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതിരുന്നതാണ്. ക്രിമിനലുകൾ വാഴുന്ന സർക്കാരാണിത്. പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ അനാവശ്യമായ കടന്നാക്രമണം മൂലമാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. ഈ പോരാട്ടം നാളത്തെ തലമുറയ്ക്ക് വേണ്ടി. യുഡിഎഫിൻ്റെ ഒൻപത് സ്ഥാനാർഥികളെയും വിജയിപ്പിക്കണമെന്നും വേദിയിൽ ജി സുധാകരൻ പ്രസംഗിച്ചു.