മൂന്നാം വിജയത്തിനായി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

മൂന്നാം വിജയത്തിനായി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

കണ്ണൂർ:  ധർമടം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന എൽഡിഎഫ് സ്ഥാനാർഥി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11ന് തലശ്ശേരിയിലെ ജില്ലാ രജിസ്റ്റർ ഓഫിസിലെത്തി വരണാധികാരിക്ക് മുൻപാകെയാണ് അദ്ദേഹം പത്രിക നൽകുക. പാർട്ടി പ്രവർത്തകരുടെ വലിയ പ്രകടനത്തിൻ്റെയും എൽഡിഎഫ് നേതാക്കളുടെയും അകമ്പടിയോടെയാകും മുഖ്യമന്ത്രി പത്രികാ സമർപ്പണത്തിനായി എത്തുക.

കെട്ടിവെക്കേണ്ട തുകനൽകുന്നത് ഗാന്ധിഭവൻ 

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മമാർ നൽകിയ തുകയാണ് മുഖ്യമന്ത്രി ഇത്തവണ കെട്ടിവയ്ക്കുന്നത് എന്ന സവിശേഷതയുമുണ്ട്. കഴിഞ്ഞ ദിവസം ധർമടത്ത് വച്ചുചേർന്ന എൽഡിഎഫ് കൺവെൻഷനിൽ വച്ചായിരുന്നു പത്തനാപുരത്ത് നിന്നുള്ള പ്രതിനിധികൾ ഈ തുക മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയത്. അമ്മമാരുടെ സ്നേഹോപഹാരം ഏറ്റുവാങ്ങിയതിന് ശേഷമാണ് ഇന്ന് തന്നെ പത്രിക നൽകാൻ അദ്ദേഹം തീരുമാനിച്ചത്. ജില്ലയിൽ ആദ്യമായി പത്രിക സമർപ്പിക്കുന്ന എൽഡിഎഫ് സ്ഥാനാർഥിയും മുഖ്യമന്ത്രി തന്നെയാണ്.

 ഭരണ നേട്ടങ്ങളുമായി  പ്രചാരണം 

സംസ്ഥാനത്തിൻ്റെ വികസന തുടർച്ചയ്ക്കും എൽഡിഎഫ് സർക്കാരിൻ്റെ ഭരണ തുടർച്ചയ്ക്കും വോട്ട് അഭ്യർഥിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇതിനോടകം തുടക്കമായിട്ടുണ്ട്. വർഗീയ സംഘർഷങ്ങൾ ഇല്ലാത്തതും നിക്ഷേപത്തിന് അനുയോജ്യവുമായ നാടായി കേരളം മാറിയെന്നും ദശാബ്ദങ്ങളായി എൽഡിഎഫ് ഭരിച്ചതുകൊണ്ടാണ് ഇതെല്ലാം നേടാനായതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൻ്റെ തുടർച്ചയാണ് നാട് ആഗ്രഹിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

സർക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളെയും അദ്ദേഹം വിമർശിച്ചു. സംഘപരിവാറിൻ്റെ അജണ്ടകളെ നേരിടാൻ ശ്രമിക്കുന്ന ഒരേയൊരു സർക്കാരിനെ കരിവാരിത്തേക്കാൻ നേരും നെറിയും ഉപേക്ഷിച്ച് ഗീബൽസിനെയും കടത്തിവെട്ടുന്ന രീതിയിലാണ് രാഷ്ട്രീയ എതിരാളികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ ആവേശത്തോടെയാണ് പ്രചാരണ പരിപാടികളിൽ ജനങ്ങൾ അദ്ദേഹത്തെ സ്വീകരിക്കുന്നത്.

നാമനിർദേശ പത്രികയും അവധിയും

അവധി ദിവസങ്ങളായ 20നും 22നും നാമനിർദേശ പത്രിക സ്വീകരിക്കാൻ കഴിയില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കിയിട്ടുണ്ട്. 20ന് റമദാൻ അവധിയും 22ന് ഞായറാഴ്ചയുമാണ്. ഇതോടെ പത്രിക നൽകാൻ വ്യാഴം, ശനി, തിങ്കൾ എന്നീ 3 ദിനങ്ങൾ മാത്രമാണുള്ളത്. തിങ്കളാഴ്ചയാണ് അവസാന ദിനം. ദിവസങ്ങളുടെ പരിമിതി ഉള്ളതിനാൽ അവധി ദിനങ്ങളിൽ പത്രിക സ്വീകരിക്കാൻ ക്രമീകരണം ഒരുക്കുകയോ തീയതി നീട്ടുകയോ വേണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവധി ദിവസം പത്രിക സ്വീകരിക്കാൻ വ്യവസ്ഥയില്ലെന്നാണ് ബുധനാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചത്.

ചരിത്രം കുറിക്കാൻ  ധർമടം

ഇത് 3-ാം തവണയാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയൻ ധർമടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നത്. തൻ്റെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ഇതിന് മുൻപ് 3 തവണ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും ഒരു തവണ പയ്യന്നൂർ മണ്ഡലത്തിൽ നിന്നും അദ്ദേഹം ജനവിധി തേടി വിജയിച്ച് സംസ്ഥാന നിയമസഭയിൽ എത്തിയിട്ടുണ്ട്. തുടർന്ന് വർഷങ്ങൾക്ക് ശേഷം 2016ൽ നടന്ന തെരഞ്ഞെടുപ്പിലാണ് അദ്ദേഹം ധർമടം മണ്ഡലത്തിലേക്ക് മാറുന്നത്.

തുടർച്ചയായ 2 നിയമസഭാ തെരഞ്ഞെടുപ്പുകളിലും മികച്ച ഭൂരിപക്ഷത്തോടെയാണ് ധർമടത്തെ ജനങ്ങൾ അദ്ദേഹത്തെ ഇവിടെ നിന്നും വിജയിപ്പിച്ചത്. സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടായ കഴിഞ്ഞ തെരഞ്ഞെടുപ്പിലും മികച്ച വിജയമാണ് മണ്ഡലത്തിൽ അദ്ദേഹം സ്വന്തമാക്കിയത്. വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഇടതുപക്ഷം ഇവിടെ വോട്ട് ചോദിക്കുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന എൽഡിഎഫിൻ്റെ മറ്റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും റാലികളിലും അദ്ദേഹം കൂടുതൽ