ആര്‍എസ്എസ് ശതാബ്ദി ആഘോഷം: സ്മാരക നാണയം പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

ആര്‍എസ്എസ്   ശതാബ്ദി ആഘോഷം:  സ്മാരക നാണയം പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആര്‍എസ്എസ്   ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി  പ്രത്യേക പോസ്റ്റല്‍ സ്റ്റാമ്പും 100 രൂപയുടെ സ്മാരക നാണയവും  പ്രധാനമന്ത്രി ഇന്ന് പ്രകാശനം ചെയ്തു. ഇന്ത്യന്‍ കറന്‍സിയില്‍ ആദ്യമായി ഭാരതമാതാവിന്‍റെ ചിത്രം ആലേഖനം ചെയ്തു എന്നതാണ് നാണയത്തിന്‍റെ വലിയ പ്രത്യേകത. ഒരു വശത്ത് ദേശീയ ചിഹ്നവും, മറുവശത്ത് വരദ മുദ്രയില്‍ സിംഹത്തോടുകൂടിയ ഭാരതമാതാവിന്‍റെ ചിത്രമാണുള്ളത്. ഭാരതമാതാവിന് മുന്നില്‍ ആദരവോടും സമര്‍പ്പണത്തോടും കൂടി വണങ്ങുന്ന RSS പ്രവർത്തകരേയും  ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.'സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഭാരതമാതാവിന്‍റെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍ ആലേഖനം ചെയ്യുന്നത്. ഇത് വലിയ അഭിമാനത്തിന്‍റെയും ചരിത്രപരമായ പ്രാധാന്യത്തിന്‍റെയും നിമിഷമാണെന്ന് പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു.ഭാരതമാതാവിനും ആര്‍എസ്എസിന്‍റെ നൂറ്റാണ്ട് കാലത്തെ സേവനത്തിനും സമര്‍പ്പണത്തിനുമുള്ള അഭിമാനകരമായ ആദരവാണ് ഈ നിമിഷമെന്നും മോദി വിശേഷിപ്പിച്ചു.'എല്ലാം രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു, എല്ലാം രാഷ്ട്രത്തിന്‍റെതാണ്, എനിക്കുള്ളതല്ല' എന്ന അർത്ഥ൦  വരുന്ന ആര്‍എസ്എസ്  മുദ്രാവാക്യമായ 'രാഷ്ട്രായ സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ' എന്നും  നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട് .ആർഎസ്എസ് സ്ഥാപിക്കപ്പെട്ട ദിവസത്തെ വിജയദശമി ആഘോഷത്തിൻ്റെ പ്രതീകാത്മകതയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ധപ്പെടുത്തി. "നാളെ വിജയദശമിയാണ്. തിന്മയുടെ മേൽ നന്മയുടെയും, അനീതിയുടെ മേൽ നീതിയുടെയും, അസത്യത്തിൻ്റെ മേൽ സത്യത്തിൻ്റെയും, ഇരുട്ടിൻ്റെ മേൽ വെളിച്ചത്തിൻ്റെയും വിജയത്തെയാണ് ഈ ഉത്സവം പ്രതീകവൽക്കരിക്കുന്നത്.

ആർഎസ്എസ് സ്ഥാപിക്കപ്പെട്ട ദിവസത്തെ വിജയദശമി ആഘോഷത്തിൻ്റെ പ്രതീകാത്മകതയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ധപ്പെടുത്തി. "നാളെ വിജയദശമിയാണ്. തിന്മയുടെ മേൽ നന്മയുടെയും, അനീതിയുടെ മേൽ നീതിയുടെയും, അസത്യത്തിൻ്റെ മേൽ സത്യത്തിൻ്റെയും, ഇരുട്ടിൻ്റെ മേൽ വെളിച്ചത്തിൻ്റെയും വിജയത്തെയാണ് ഈ ഉത്സവം പ്രതീകവൽക്കരിക്കുന്നത്.വൈദ്യശാസ്ത്രരംഗത്തെ പ്രമുഖനായിരുന്ന  ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍ 1925-ല്‍ നാഗ്പൂരിലാണ് ആര്‍എസ്എസിന് രൂപം നല്‍കിയത്