പുതിയ മൊബൈൽ ഫോൺ നൽകി പ്ലസ് വൺ വിദ്യാർത്ഥിനിയെ പലതവണ പീഡിപ്പിച്ചു :ബസ്‌ഡ്രൈവർക്കെതിരെ പോക്സോ കേസ്

കണ്ണൂർ :പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് മൊബൈൽ ഫോൺ നൽകി ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോക്സോ നിയമപ്രകാരം ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ ടൗണിലെ സ്വകാര്യ ബസിലെ ഡ്രൈവറായ യുവാവിനെതിരെയാണ് കേസെടുത്തത്.കണ്ണൂർ സിറ്റി സ്‌റ്റേഷൻ പരിധിയിലെ 16 കാരിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സിക്ക് പഠിക്കുന്ന സ മയം വിദ്യാർത്ഥിനിയുമായി പരിചയത്തിലായ പിന്നീട് വിലപിടിപ്പുളള മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കുകയും ഇക്കഴിഞ്ഞ ഒക്ടോബറിലും നവംബറിലും പ്രതിക്ക് ബന്ധത്തിലുള്ള കക്കാടുള്ള വീട്ടിലേക്ക് ഓട്ടോയിൽ കൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ കയ്യിൽ പുതിയ മൊബൈൽ ഫോൺ വീട്ടുകാർ കണ്ടതിനെ തുടർന്ന് ചോദിച്ചപ്പോ ഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസിൽ ബന്ധുക്കൾ പരാതി നൽകുകയായി രുന്നു. കുട്ടിയുടെ മൊഴി രേഖ പ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി