ആഡംബരകാർ വേണമെന്നാവശ്യപ്പെട്ട് തർക്കം:കമ്പി പാര കൊണ്ട് മകനെ തലയ്ക്കടിച്ച്‌ പരിക്കേൽപ്പിച്ചയാളെ പോലീസ് പിടികൂടി

ആഡംബരകാർ വേണമെന്നാവശ്യപ്പെട്ട് തർക്കം:കമ്പി പാര കൊണ്ട് മകനെ തലയ്ക്കടിച്ച്‌ പരിക്കേൽപ്പിച്ചയാളെ  പോലീസ് പിടികൂടി

തിരുവനന്തപുരം:  വഞ്ചിയൂരിൽ ആഢംബര കാർ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ മകനെ കമ്പി പാര കൊണ്ട് തലയ്ക്കടിച്ച്‌ പരിക്കേൽപ്പിച്ച  അച്ഛനെ പോലീസ് അറസ്റ്റുചെയ്തു.വഞ്ചിയൂർ സ്വദേശി വിനോദ് ആണ് പിടിയിലായത്. സംഭവത്തിന് ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി ഇയാൾ ഒളിവിലായിരുന്നു.  കഴിഞ്ഞ പത്താം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.

ആഢംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടിൽ തര്‍ക്കം പതിവായിരുന്നു. വാക്കുതര്‍ക്കത്തിനിടെ മകൻ  ആക്രമിച്ചതിൽ പ്രകോപിതനായ അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച്  ആക്രമിക്കുകയായിരുന്നു.  ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ  ഹൃത്വിക്ക്  ചികിത്സയിലാണ്.