തിരുവനന്തപുരത്ത് യുവതിയെയും മകളെയും പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ചയാളെ കണ്ടെത്താനാകാതെ പോലീസ്

തിരുവനന്തപുരത്ത് യുവതിയെയും മകളെയും പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ചയാളെ കണ്ടെത്താനാകാതെ പോലീസ്

 തിരുവനന്തപുരം: ലിവിങ് ടുഗെതർ ബന്ധം ഉപേക്ഷിച്ചതിലുള്ള കടുത്ത വൈരാഗ്യത്തെ തുടർന്ന് യുവതിയെയും മകളെയും പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ചയാളെ ഇനിയും കണ്ടെത്താനാവാതെ പോലീസ് . ആക്രമണത്തിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ  കഴുത്തിൽ കുത്തേറ്റ യുവതി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

 കരകുളം ഏണിക്കര സ്വദേശിയായ ചഞ്ചലിനും മകൾക്കുമാണ് നേരെയാണ് മുൻ പങ്കാളിയായ രഞ്ജിത്തിന്റെ ക്രൂരമായ ആക്രമണമുണ്ടായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ്  തെരച്ചിൽ തുടരുന്നു .

 കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് ചഞ്ചലും മകളും താമസിക്കുന്ന ഏണിക്കരയിലെ വീട്ടിലേക്ക് പ്രതിയായ രഞ്ജിത്ത് മദ്യലഹരിയിൽ അതിക്രമിച്ച് കയറി ആക്രമിച്ചത് .  യാതൊരുവിധ പ്രകോപനവുമില്ലാതെ, കൈയ്യിൽ കരുതിയിരുന്ന കാനിലെ പെട്രോൾ ചഞ്ചലിന്റെയും ഒപ്പമുണ്ടായിരുന്ന മകളുടെയും ദേഹത്തേക്ക് ഒഴിക്കുകയും തീക്കൊളുത്താൻ ശ്രമിക്കുകയുമായിരുന്നു. ഭയന്നുവിറച്ച യുവതി മകളെയും കൂട്ടി വീടിന്റെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്ന് ആക്രമിച്ചു. ഓട്ടത്തിനിടയിൽ ചഞ്ചലിനെ കീഴ്പ്പെടുത്തിയ രഞ്ജിത്ത്, കൈയ്യിലുണ്ടായിരുന്ന മൂർച്ചയേറിയ കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ ആഴത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു .ഇയാൾക്കെതിരെ  ഭാരതീയ ന്യായ സംഹിത പ്രകാരം വധശ്രമത്തിന്  കേസെടുത്തിട്ടുണ്ട്.