പ്രതിഷ്ഠാവാർഷികം നവംബർ 1 ന്

പ്രതിഷ്ഠാവാർഷികം നവംബർ 1 ന്

 മുംബൈ:  എസ്എൻഡിപി മുംബൈ-താനെ യുണിയനിൽപെട്ട രസായനി-മോഹേപ്പാട ശാഖയോഗം,വനിതാ സംഘം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീബാലാജി പ്രതിഷ്ഠയുടെ പതിമൂന്നാമത്  വാർഷികവും പുനഃപ്രതിഷ്ഠ,അഷ്ടബന്ധവും,ശ്രീനാരായണ ഗുരു,അയ്യപ്പ സ്വാമി പ്രതിഷ്ഠയുടെ പത്താമത്  വാർഷികവും കേരള പിറവി ദിനമായ നവംബർ 1ന്  രാവിലെ 4. 45 മുതൽ രാത്രി എട്ട് മണിവരെ രതീഷ് ശാന്തിയുടെ (ഗുരുദേവഗിരി) മുഖ്യകാർമികത്വത്തിൽ ശാഖാ ഗുരുമന്ദിരത്തിൽ വെച്ച് പൂജാദികർമ്മങ്ങളോടെ നടത്തുന്നു.പള്ളിയുണർത്തലോടെ പൂജകൾക്ക് തുടക്കം കുറിക്കും തുടർന്ന് നിർമ്മാല്യ ദർശനം, അഭിഷേകം,മഹാഗണപതിഹോമം,ഉഷപൂജ,പറയിടൽ,കലശപൂജ,ഉച്ചപൂജ,സർവ്വഐശ്വര്യപൂജ,ദീപാരാധന,അത്താഴപൂജ,പ്രസാദവിതരണം എന്നിവയോടെ നടത്തപ്പെടുന്നു.  വിവരങ്ങൾക്ക് :  സാബു ഭരതൻ (ശാഖാസെക്രട്ടറി-9822490694)