സ്പീക്കർ രാഹുൽ നർവേക്കർ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന് സ്വതന്ത്ര സ്ഥാനാർത്ഥി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ കൊളാബയിൽ നിന്നുള്ള തന്റെ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ആരോപണം . നാമനിർദ്ദേശപത്രിക പിൻവലിക്കാൻ നർവേക്കർ ഭീഷണിപ്പെടുത്തിയെന്ന് മറ്റൊരു സ്ഥാനാർത്ഥിയായ ഹരിഭാവു റാത്തോഡ് ആരോപിച്ചതിന് പിന്നാലെയാണ് സ്വാതന്ത്രസ്ഥാനാർത്ഥി തേജൽ പവാർ പത്രസമ്മേളനം വിളിച്ച് രാഹുൽ നർവേക്കറിനെതിരെ ആരോപണങ്ങൾ ഉനയിച്ചത്.
കൊളാബയിലെ വാർഡ് നമ്പർ 226 ൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെ, മത്സരത്തിൽ നിന്ന് പിന്മാറാൻ തന്നെ നിർബന്ധിക്കാൻ ശ്രമങ്ങൾ നടന്നതായി പവാർ മാധ്യമങ്ങളെ അറിയിച്ചു.. ഇടനിലക്കാരും വ്യക്തിപരമായ കൂടിക്കാഴ്ചകളും വഴി ഭീഷണിപ്പെടുത്തിയെന്നും നർവേക്കറിന് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിക്കെതിരെ താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ഉറപ്പാക്കുക ആയിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്നും തേജൽ അവകാശപ്പെട്ടു.പത്രസമ്മേളനത്തിൽ സന്നിഹിതനായിരുന്ന അവരുടെ ഭർത്താവ്, ആരോപണവിധേയമായ സംഭവങ്ങളെക്കുറിച്ച് വിശദമായി വിവരിച്ചു.നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം നർവേക്കറുടെ പേഴ്‌സണൽ അസിസ്റ്റന്റ് ആവർത്തിച്ച് ഫോൺ കോളുകൾ നടത്തിയതായി അദ്ദേഹം പറഞ്ഞു. “എന്റെ കുട്ടിക്ക് സുഖമില്ലാതിരുന്നതിനാലും ഞാൻ ബോംബെ ആശുപത്രിയിലായിരുന്നതിനാലും ഞാൻ ആദ്യം കോളുകൾ എടുത്തില്ല,” അദ്ദേഹം പറഞ്ഞു.റിച്ചാർഡ് ക്രൂസ് മില്ലിന് സമീപമുള്ള റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിന് പുറത്ത് നർവേക്കറുടെ സഹായികൾ തന്നെ വളഞ്ഞതായി പവാറിന്റെ ഭർത്താവ് ആരോപിച്ചു കൊളാബയിൽനിന്നുള്ള ഒരു സംഘം തന്നെ വണ്ടിയിൽ വിളിച്ചുകയറ്റി ഭീണിപ്പെടുത്തിയെന്നും പവാർ പറഞ്ഞു.ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിൽ മുമ്പ് ജോലി ചെയ്തിരുന്ന ഭാര്യ, ജനങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു.