"കേരളത്തിൻ്റെ ഭാവി സുരക്ഷിതമാക്കാൻ സ്വകാര്യ നിക്ഷേപങ്ങൾ അനിവാര്യം": മുഖ്യമന്ത്രി വി.ഡി. സതീശൻ

"കേരളത്തിൻ്റെ  ഭാവി സുരക്ഷിതമാക്കാൻ സ്വകാര്യ നിക്ഷേപങ്ങൾ അനിവാര്യം":  മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ സ്വകാര്യ നിക്ഷേപങ്ങൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും, പഴയകാല മുദ്രാവാക്യങ്ങൾ മുറുകെപ്പിടിച്ച് വികസനത്തെ തടസ്സപ്പെടുത്തുന്നത് ഗുണകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ട്രാക്കോ കേബിൾ ഇതിനോടകം അടച്ചുപൂട്ടി. ടെൽക്ക്, അഗ്രോ മെഷിനറി കോർപ്പറേഷൻ, ട്രാവൻകൂർ സിമന്റ്സ് തുടങ്ങിയ സ്ഥാപനങ്ങൾ തകർച്ചയുടെ വക്കിലാണ്. സ്ഥിരം നിയമനങ്ങൾ നടക്കാത്തതിനാൽ കരാർ തൊഴിലാളികളെ ആശ്രയിച്ചാണ് പലയിടത്തും പ്രവർത്തനം നടക്കുന്നത്.എൻജിനീയറിങ് ബിരുദധാരികൾക്ക് പോലും കേരളത്തിൽ തൊഴിൽ നൽകാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്കാകുന്നില്ല. മികച്ച തൊഴിലവസരങ്ങൾ ലഭിക്കാത്തതാണ് കേരളത്തിലെ യുവാക്കൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ചേക്കേറാൻ പ്രധാന കാരണം.നികുതിദായകരുടെ പണം ഉപയോഗിച്ച് നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾ പോലും പുതുതലമുറയ്ക്ക് ജോലി നൽകാൻ കഴിയാത്ത സ്ഥിതിയിലാണ്. ഈ സാഹചര്യത്തിൽ സ്വകാര്യ നിക്ഷേപത്തെ എതിർക്കുന്നത് കേരളത്തിന്റെ വളർച്ചയെ മുരടിപ്പിക്കും. സ്വകാര്യ നിക്ഷേപം കൊണ്ടുവരിക എന്നത് യുഡിഎഫ് സർക്കാരിന്റെ നയമാണെന്നും അദ്ദേഹം ആവർത്തിച്ചു. കേരളത്തിന്റെ സാമ്പത്തിക നിലനിൽപ്പിന് സ്വകാര്യ നിക്ഷേപം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .