പ്രിയം സിംഫണിയുടെ 'രാഗതീർത്ഥം' ഡിസംബർ 10ന് ഹഡപ്സർ അയ്യപ്പൻ - ദേവി ക്ഷേത്രത്തിൽ

പൂണെ : പ്രിയം സിംഫണിയുടെ 'രാഗതീർത്ഥം' എന്ന ഭക്തികീർത്തന പരിപാടി പൂനെയിൽ ആദ്യമായി ഹഡപ്സർ അയ്യപ്പൻ - ദേവി ക്ഷേത്രത്തിൽ അരങ്ങേറുന്നു.ഡിസംബർ 10 ന് ബുധനാഴ്ച വൈകിട്ട് 7 മുതൽ 8.15 വരെ നടക്കുന്ന സംഗീത പരിപാടിയിൽ ആകാശവാണി/ ദൂരദർശൻ എ ഗ്രേഡ് കലാകാരിയും വോക്കൽ സംഗീതത്തിൽ ബിരുദാനന്തര ബിരുദദാരിയുമായ പ്രിയ മേനോൻ ഭക്തികീർത്തനങ്ങൾ ആലപിക്കും. ബറോഡയിൽ നിന്നുമെത്തുന്ന അവരുടെ ശിഷ്യകളായ ഗംഗ നായർ, രേഖ മേനോൻ, അഷിത നായർ, ശ്രീലത നായർ, ശാന്തകുമാരി നായർ, ഉഷ പിള്ള, സുമലത നായർ ,പൂനയിൽനിന്നുമുള്ള ദീപ പിള്ളയും കൂടെ പാടും .പിന്നണിയിൽ പൂനയിലെ ശ്രീകാന്ത് നായർ (കീബോർഡ്), ദിൻകർ (മൃദംഗം), രമേഷ് അമ്പലപ്പുഴ (റിഥം പാഡ്) എന്നിവർ പക്കമേളം കൈകാര്യം ചെയ്യുന്നു. സൗണ്ട് ഒരുക്കുന്നത് : പരിമൾ സൗണ്ട് സിസ്റ്റം, പൂണെ.പരിപാടിക്കുശേഷം ശേഷം പുഷ്പ പിള്ള സമർപ്പിച്ചിരിക്കുന്ന ലഘുഭക്ഷണവും ഉണ്ടായിരിക്കും.