പ്രമുഖ ബോളിവുഡ് ഹാസ്യനടൻ അസ്രാനിഅന്തരിച്ചു

മുംബൈ:  ഹാസ്യ വേഷങ്ങളിലൂടെ പ്രശസ്തനായ മുതിർന്ന ബോളിവു നടൻ  അസ്രാനി( 84) അന്തരിച്ചു. ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് രാജസ്ഥാനിലെ ജയ്പൂരിൽ ജനിച്ച ഗോവർദ്ധൻ അസ്രാനി അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 350-ലധികം സിനിമകളിൽ അഭിനയിച്ചു.1970 കളുടെ തുടക്കത്തിൽ 'മേരെ അപ്‌നെ' എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന അസ്രാനി വാർദ്ധക്യസഹജമായ അസുഖങ്ങളുമായി മല്ലിടുകയായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, അദ്ദേഹം സോഷ്യൽ മീഡിയയിൽ തന്റെ ആരാധകരുമായി ദീപാവലി ആശംസകൾ പങ്കുവെച്ചിരുന്നു.  ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ധേഹം    ഇന്ന് ഉച്ചകഴിഞ്ഞ് 3:00 മണിക്കാണ്  മരണപ്പെടുന്നത്. സംസ്‌കാരകർമ്മങ്ങൾ മുംബൈയിലെ സാന്താക്രൂസ് ശ്മശാനത്തിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്നു.1975-ൽ പുറത്തിറങ്ങിയ 'ഷോലെ' എന്ന ക്ലാസിക് ചിത്രത്തിലൂടെ, 'ദി ഗ്രേറ്റ് ഡിക്ടേറ്റർ' എന്ന ചിത്രത്തിലെ ചാർളി ചാപ്ലിന്റെ മാതൃകയിൽ അവതരിപ്പിച്ച 'ജയിലർ' എന്ന വിചിത്ര കഥാപാത്രത്തിലൂടെയാണ്  ആസ്രാണി ഇന്ത്യൻ പ്രേക്ഷകരുടെ ഹൃദയങ്ങളിൽസ്ഥാനംപിടിക്കുന്നത്. ആ പ്രകടനത്തിലൂടെ ഹിന്ദിസിനിമയിലെ അവിഭാജ്യഘടകമായി നസ്രാണി മാറി .'ഷോലെ'യിലെ 'ഹം ആംഗ്രെസോൻ കേ സമാനേ കേ ജയിലർ ഹേ'എന്ന  അദ്ദേഹത്തിൻ്റെ  ഡയലോഗും ഭാവങ്ങളും വളരെ പ്രശസ്തമാകുകയും സിനിമാസ്വാദകർക്ക് സിനിമ പോലെത്തന്നെ  അദ്ദേഹത്തേയും എന്നെന്നും ഓർക്കാനുള്ള ചിത്രങ്ങളിലൊന്നായി അത് മാറുകയും ചെയ്തു.

ആഗസ്റ്റിൽ, ഷോലെയുടെ സുവർണ്ണ ജൂബിലി ആഘോഷിച്ചപ്പോൾ, തന്റെ പ്രശസ്തമായ ജയിലർ ഡയലോഗുകൾ ആവർത്തിക്കാൻ ആവശ്യപ്പെടാത്ത ഒരു പരിപാടിയോ ചടങ്ങോ പോലും ഉണ്ടായിട്ടില്ലെന്ന് അസ്രാനി അടുത്തയിടെ  ഒരു അഭിമുഖത്തിൽ പറഞ്ഞു . "ഇതെല്ലാം സിപ്പി സാബിന്റെ സംവിധാനവും സലിം-ജാവേദിന്റെ രചനയും മൂലമാണ്," എന്ന് അദ്ദേഹം എല്ലാവേദികളിലും പറഞ്ഞിരുന്നു.1970 കളിലും 1980 കളിലും അസ്രാനി ഹിന്ദി സിനിമയിൽ സ്ഥിര സാന്നിധ്യമായി. അദ്ദേഹത്തിന്റെ കോമിക് ടൈമിംഗ് അദ്ദേഹത്തെ ഹൃഷികേശ് മുഖർജി, ബസു ചാറ്റർജി, ബി.ആർ. ചോപ്ര, കെ.ആർ. റാവു തുടങ്ങിയ സംവിധായകരുടെ പ്രിയങ്കരനാക്കി. 2000 കളിൽ ഡേവിഡ് ധവാൻ, പ്രിയദർശൻ തുടങ്ങിയ സംവിധായകരോടൊപ്പം പ്രവർത്തിച്ചുകൊണ്ട്, ഹേരാ ഫേരി, ജോ ജീത വോഹി സിക്കന്ദർ, ഘർവാലി ബഹർവാലി തുടങ്ങിയ ഹിറ്റുകളിൽ അഭിനയിച്ചുകൊണ്ട്, അടുത്ത തലമുറയിലെ കോമഡികളിലേക്ക് അദ്ദേഹം സുഗമമായി മാറി.

ഷോലെയ്ക്ക് പുറമേ, അഭിമാൻ, ആജ് കി താസ ഖബർ, ബാലിക ബദു എന്നീ ചിത്രങ്ങളിലെ അസ്രാനിയുടെ പ്രകടനങ്ങൾ അദ്ദേഹത്തിന്റെ ഏറ്റവും പ്രശംസ നേടിയവയിൽ ഉൾപ്പെടുന്നു. ആജ് കി താസ ഖബർ, ബാലികാ ബധു എന്നീ ചിത്രങ്ങൾക്ക് മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.

പ്രിയ താരത്തിന് വേൾഡ് എം ന്യുസിൻ്റെ ആദാരാഞ്ജലി