പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ടി കെ ഉമ്മൻ അന്തരിച്ചു

പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ടി കെ ഉമ്മൻ  അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ടി കെ ഉമ്മൻ അന്തരിച്ചു. 88 വയസായിരുന്നു. ദില്ലിക്ക് അടുത്ത് ഗുരുഗ്രാമിലെ വസതിയിൽ ആയിരുന്നു അന്ത്യം. ആലപ്പുഴ  വെൺമണി തറയിലത്ത് കീരിക്കാട്ട് കുടുംബാംഗമമാണ് .

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.വിദ്യാഭ്യാസ, സാഹിത്യ മേഖലകളിലെ അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് 2008-ൽ ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് മൂന്നാമത്തെ പരമോന്നത ഇന്ത്യൻ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ  ലഭിച്ചു.2002-ലെ ഗുജറാത്തിലെ വർഗീയ കൂട്ടക്കൊലയ്ക്ക് ശേഷം ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ അനുരഞ്ജനത്തിനുള്ള സാധ്യതകൾ അന്വേഷിക്കുന്നതിനായി രൂപീകരിച്ച 'ഗുജറാത്ത് ഹാർമണി പ്രോജക്റ്റി'ൻ്റെ ഉപദേശക സമിതിയുടെ ചെയർമാനായിരുന്നു അദ്ദേഹം. സോഷ്യോളജിയുമായി ബന്ധപ്പെട്ട നിരവധി പ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ അദ്ദേഹമുണ്ടായിരുന്നു.

 ജെഎൻയുവിലെ പ്രൊഫസർ ആയിരുന്ന അദ്ദേഹത്തിന്റെ സാമൂഹിക നീതി, ജനാധിപത്യം, ബഹുസ്വരത എന്നീ മേഖലകളിലുള്ള   പഠനങ്ങളും രചനകളും  പൊതുമണ്ഡലത്തിൽ വ്യാപകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.