അമിത് ഷായ്ക്കും ആർഎസ്എസിനുമെതിരെ നടത്തിയ വിവാദ പരാമർശo: കേസിൽ ഭിവണ്ടി കോടതിയിലെത്തി രാഹുൽഗാന്ധി

അമിത് ഷായ്ക്കും ആർഎസ്എസിനുമെതിരെ നടത്തിയ വിവാദ പരാമർശo:   കേസിൽ ഭിവണ്ടി കോടതിയിലെത്തി രാഹുൽഗാന്ധി

മുംബൈ: കേന്ദ്ര മന്ത്രി അമിത് ഷായ്ക്കും ആർഎസ്എസിനുമെതിരെ നടത്തിയ വിവാദ പരാമർശ കേസിൽ ഹാജരായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. മഹാരാഷ്‌ട്രയിലെ ഭിവണ്ടി അഡീഷണൽ സെഷൻസ് കോടതിയിലാണ് ഇന്ന്  രാവിലെ രാഹുൽ ഗാന്ധി ഹാജരായത്.2014 ലാണ് കേസിന് ആസ്‌പദമായ സംഭവം. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിൽ നടന്ന പൊതു റാലിയിൽ പങ്കെടുക്കുന്നതിനിടെ മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ഉത്തരവാദി ആർഎസ്എസ് ആണെന്നായിരുന്നു രാഹുൽഗാന്ധിയുടെ പരാമർശം. തുടർന്ന് ആർഎസ്എസ് ഭാരവാഹിയായ രാജേഷ് കുന്തെയാണ് കോടതിയിൽ സ്വകാര്യ പരാതി സമർപ്പിച്ചത്.എന്നാൽ കേസിൽ രാഹുൽ ഗാന്ധിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. മുൻ കേന്ദ്ര മന്ത്രി ശിവരാജ് പട്ടേലായിരുന്നു രാഹുൽ ഗാന്ധിയ്ക്ക് വേണ്ടി ജാമ്യം നിന്നിരുന്നത്. 2025 ഡിസംബറിൽ ശിവരാജ് പട്ടേൽ മരണമടഞ്ഞതിനെ തുടർന്ന് പുതിയ ജാമ്യഹര്‍ജി കോടതിയിൽ സമർപ്പിക്കാനാണ് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകുന്നതെന്ന് അഭിഭാഷകൻ നാരായൺ അയ്യർ വ്യക്തമാക്കി. നടപടി ക്രമങ്ങൾക്കായി മഹാരാഷ്‌ട്ര കോൺഗ്രസ് മേധാവി ഹർഷവർധൻ സപ്‌കൽ ഹാജരായതായും നാരായൺ അയ്യർ കൂട്ടിച്ചേർത്തു.

"നീതി ന്യായ വ്യവസ്ഥയിൽ തനിക്ക് പൂർണ വിശ്വാസമുണ്ട്. സത്യം ജയിക്കും. കേസ് തുടരാനും ജനങ്ങൾക്ക് മുന്നിൽ സത്യ സന്ധത തെളിയിക്കാനും രാഹുൽഗാന്ധി പ്രതിജ്ഞാബദ്ധനാണ്. ഉചിതമായ സമയത്ത് തെളിവുകൾ സമർപ്പിക്കുന്നതാണ്. ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും യഥാർഥ മുഖം തുറന്നു കാട്ടിയതിനാലാണ് രാഹുൽഗാന്ധിയ്ക്ക് നേരെ വിരൽചൂണ്ടുന്നതെന്ന് ഹർഷവർധൻ സപ്‌കൽ പറഞ്ഞു. രാഹുൽഗാന്ധിയെ അടിച്ചമർത്താനാണ് ഈ കേസ്. കോൺഗ്രസും രാഹുൽഗാന്ധിയും ഇതിന് എതിരെ ശക്തമായി പോരാടും", ഹർഷവർധൻ സപ്‌കൽ കൂട്ടിച്ചേർത്തു.ആഘോഷമാക്കി കോൺഗ്രസ്: രാഹുൽ ഗാന്ധിയുടെ ഭിവണ്ടി സന്ദർശനം ആഘോഷമാക്കുകയാണ് തദ്ദേശീയരായ കോൺഗ്രസ് പ്രവർത്തകർ. കോടതി പരിസരം മുതൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കുമെന്ന് അണികൾ അറിയിച്ചതായി വിവിധ വൃത്തങ്ങൾ പറഞ്ഞു. 2018 ലെ കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുൽ ഗാന്ധി ആർഎസ്എസിനെതിരെയും അമിത് ഷായ്ക്ക് എതിരെയും വിവാദ പരാമർശം നടത്തിയത്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എതിരെ കൊലയാളി പരാമർശം രാഹുൽഗാന്ധി നടത്തിയിരുന്നു. 2018 ൽ ബിജെപി അധ്യക്ഷൻ വിജയ് മിശ്രയാണ് ഈ കേസിൽ രാഹുൽഗാന്ധിയ്ക്ക് എതിരെ കേസ് ഫയൽ ചെയ്‌തത്.