ശബരിമല യുവതി പ്രവേശനം :"തിരഞ്ഞെടുപ്പിനു വേണ്ടിയാണോ ഈ 'യൂടേൺ ?' " : സർക്കാർ നിലപാടിൽ പ്രതികരണവുമായി രാജിവ് ചന്ദ്രശേഖർ

ശബരിമല യുവതി പ്രവേശനം :"തിരഞ്ഞെടുപ്പിനു വേണ്ടിയാണോ ഈ 'യൂടേൺ ?' " : സർക്കാർ നിലപാടിൽ  പ്രതികരണവുമായി രാജിവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് മയപ്പെടുത്തിയതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ. തിരഞ്ഞെടുപ്പിനു വേണ്ടിയാണോ ഈ 'യൂടേൺ' എന്ന്  അദ്ദേഹം ചോദിച്ചു.എന്തിനായിരുന്നു  മൂവായിരത്തിലേറെ പേർക്കെതിരെ കേസെടുത്തതെന്ന് ചോദിച്ച രാജീവ് ചന്ദ്രശേഖർ ശബരിമല സമരങ്ങളുടെ ഭാഗമായ കേസുകൾ പിൻവലിക്കണമെന്നും സംസ്ഥാന സർക്കാർ മാപ്പു പറയണമെന്നും  ആവശ്യപ്പെട്ടു.  നിയമസഭാതെരഞ്ഞെടുപ്പിൽ 40 സീറ്റിലും എൻഡിഎ ജയിക്കാനായി മൽസരിക്കുമെന്നും മുന്നണിയിൽ തർക്കങ്ങളില്ല എന്നും അദ്ദേഹം  മാധ്യമങ്ങളോട് പറഞ്ഞു.