Maharashtra
രമേഷ് അമ്പലപ്പുഴ 'ഓള്‍ ഇന്ത്യ സെന്‍ട്രല്‍ ഗവണ്മെന്‍റ് പെന്ഷനേഴ്സ് അസോസിയേഷ'ന്‍റെഅഖിലേന്ത്യ ഓര്‍ഗനൈസിംങ് സെക്രട്ടറി

പൂണെ : ഓള്‍ ഇന്ത്യ സെന്‍ട്രല്‍ ഗവണ്മെന്‍റ് പെന്ഷനേഴ്സ് അസോസിയേഷന്‍റെ അഖിലേന്ത്യ ഓര്‍ഗനൈസിംങ് സെക്രട്ടറിയായി രമേഷ് അമ്പലപ്പുഴയെ തിരഞ്ഞെടുത്തു. രണ്ടു ദിവസമായി നാസിക്കില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് തുടര്‍ച്ചയായി മൂന്നാം തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 34 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം ബി.എസ്.എന്‍.എല്ലില്‍ നിന്നും സ്വയം വിരമിച്ച രമേഷ് അമ്പലപ്പുഴ, നിലവില്‍ സി.ജി.എച്ച്.എസ്. സോണല്‍ ഉപദേശകസമിതി അംഗവുമാണ്. പൂണെ എന്‍.ഐ.ബി.എം. റോഡിലാണ് താമസം. യോഗത്തില്‍ മുഖ്യാതിഥിയായി നാസിക്ക് എം.പി. രാജാബാവു വാജെ പങ്കെടുത്തിരുന്നു.