പാലക്കാട് യുഡിഎഫ്-ബിജെപി വോട്ട് കച്ചവടമെന്ന് ഇഎൻ സുരേഷ് ബാബു

പാലക്കാട്: യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി അര സംഘിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഡീലാണ് പാലക്കാട്ട് എല്ലാകാലത്തും നടത്തിയിട്ടുള്ളതെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പറഞ്ഞു.രാഷ്ട്രീയ പോരാട്ടത്തിന് പറ്റിയ ആളെയാണോ ഇവിടെ യുഡിഎഫ് മത്സരിപ്പിക്കുന്നത് എന്നും സുരേഷ് ബാബു ചോദിച്ചു. കോമഡി ഷോ ചെയ്യുന്ന കലാകാരൻ എന്ന് മാത്രമാണ് അദ്ദേഹത്തിൻ്റെ പ്രത്യേകത. എന്തിനാണ് ദുർബലനായ രാഷ്ട്രീയ ധാരണ ഇല്ലാത്ത ഒരാളെ ഇവിടെ മത്സരിപ്പിക്കുന്നത് എന്നും സുരേഷ് ബാബു ചോദിച്ചു. ഇത്തവണ ഇവിടെ ബിജെപിക്ക് കോൺഗ്രസ് വോട്ട് മറിക്കും. ഇത് ഷാഫി പറമ്പിലിൻ്റെ താത്പര്യമാണ്.
അടുത്ത തവണ ഷാഫി ഇല്ലാത്ത പറ്റില്ല എന്ന് വരുത്താനുളള നീക്കമാണ് നടക്കുന്നത്. രമേഷ് പിഷാരടി ഷാഫിയുടെ സ്ഥാനാർഥിയാണ്. ഷാഫിയുടെ ലക്ഷ്യം പിഷാരടിയെ തോൽപ്പിക്കലാണെന്നും ഇഎൻ സുരേഷ് ബാബു ആരോപിച്ചു.ഷാഫി ഇല്ലാതെ പാലക്കാട് കോൺഗ്രസ് ജയിക്കില്ല എന്ന് വരുത്തി തീർക്കാനാണ് ഷാഫിയുടെ ശ്രമം.ഇസ്രയേലിനെ പിന്തുണച്ച് പിഷാരടി സംസാരിച്ചത് സംഘിയെപ്പോലെയാണ്. ഇങ്ങനെയാണ് ഉപതെരഞ്ഞെടുപ്പിലും ഒരു സ്ഥാനാർഥിയെ കൊണ്ടുവന്നത്.പാലക്കാട് എൽഡിഎഫിന് ജയിക്കാൻ പറ്റുന്ന രാഷ്ട്രീയ വോട്ടുകൾ ഇല്ല. അതുകൊണ്ടാണ് സിപിഎം പൊതുസ്വതന്ത്രനെ നിർത്തിയത് എന്നും സുരേഷ് ബാബു പറഞ്ഞു. പാലക്കാട്ട് യുഡിഎഫിനെ മറികടക്കാൻ എൽഡിഎഫിന് രാഷ്ട്രീയമായ വോട്ട് ഉണ്ട്. എൻഎംആർ റസാഖ് പാലക്കാട്ടെ പൊതുസമ്മതനായ സ്ഥാനാർഥി ആണെന്നും സുരേഷ് ബാബു പറഞ്ഞു.''ബിജെപി മനസുള്ള ഇത്തരമൊരാളെ സ്ഥാനാർഥിയാക്കിയതിന് പിന്നിൽ വിഡി സതീശനും കെസി വേണുഗോപാലും ഷാഫി പറമ്പിലുമാണ്. ഷാഫി പറമ്പിലിനെ എംപിയായി മത്സരിപ്പിച്ച് കേരള രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തിയത് കൃത്യമായ ലക്ഷ്യത്തോടെയാണ്. വടകരയിൽ ഷാഫി മത്സരിച്ചപ്പോൾ മലമ്പുഴയിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയത് ഈ വോട്ട് കച്ചവടത്തിന്റെ തെളിവാണ്'' - ഇഎൻ സുരേഷ് ബാബു പറഞ്ഞു
https://www.worldm.news/news/thomas-isaac-should-not-have-22858