റാമോജി എക്‌സലൻസ് അവാർഡ് 2025: വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് ആദരം

ഹൈദരാബാദ്: രാജ്യത്ത് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്കായി ഈ വര്‍ഷത്തെ എക്‌സലൻസ് അവാർഡുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി റാമോജി ഗ്രൂപ്പ്. മാധ്യമ പ്രവർത്തനം, സംരംഭം, പൊതുപ്രവർത്തനം എന്നിവയിലൂടെ രാഷ്‌ട്ര നിർമാണത്തിനുവേണ്ടി പ്രവർത്തിച്ചതിന് രാജ്യം പത്മവിഭൂഷൺ ബഹുമതി നൽകി ആദരിച്ച റാമോജി റാവുവിൻ്റെ ഓർമദിനമായ നാളെയാണ് (നവംബര്‍ 16) വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നത്. മുഖ്യാഥിതിയായി എത്തുന്ന ഉപരാഷ്‌ട്രപതി സിപി രാധാകൃഷ്‌ണനാണ് മികച്ച പ്രതിഭകള്‍ക്കുള്ള അവാര്‍ഡ് സമ്മാനിക്കുക.
തെലങ്കാന ഗവർണർ ജിഷ്‌ണു ദേവ് വർമ്മ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി ഉള്‍പ്പെടെയുള്ളവരും പരിപാടിയില്‍ വിശിഷ്‌ടാഥികളാകും. സേവനം, ഡിസിപ്ലിൻ, രാഷ്ട്രനിർമ്മാണം എന്നിവയിൽ മികവോടെ പ്രവർത്തിച്ച വ്യക്തികളെയാണ് പ്രത്യേകം ആദരിക്കുന്നത്. 2025 നവംബർ 16ന് വൈകുന്നേരം 5:30 മുതൽ രാത്രി 8:00 വരെ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വൈകുന്നേരം 6:30 മുതൽ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. തെരഞ്ഞെടുത്ത മേഖലകളിൽ മാതൃകാപരമായി പ്രവത്തിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്‌ത വ്യക്തികള്‍ക്ക് അവാർഡുകൾ നൽകിയാണ് ആദരിക്കുന്നത്.
ഈ വർഷത്തെ എക്‌സലൻസ് അവാർഡിന് പരിഗണിച്ച വിഭാഗങ്ങള്‍
1. മാധ്യമ പ്രവർത്തനം
2. ഗ്രാമവികസനം
3. മാനവികതയ്ക്കുള്ള സേവനം
4. കല, സംസ്‌കാരികം
5. യൂത്ത് ഐക്കൺ
6. ശാസ്ത്ര സാങ്കേതികവിദ്യ
7. പ്രതിഭാശാലിയായ വനിതകള്‍
സുതാര്യതവും കൃത്യവുമായ പരിശോധനകളിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് ഏഴ് വിഭാഗങ്ങളിലായാണ് അവാർഡുകള്‍ നൽകി ആദരിക്കുന്നത്. വിദഗ്ദ്ധ പാനലുകൾ ഓരോ വിഭാഗത്തിലും ലഭിച്ച നോമിനേഷനുകള്‍ വിലയിരുത്തി ഓരോ വിഭാഗത്തിലും മൂന്ന് ചുരുക്കപ്പട്ടിക തയാറാക്കിയാണ് അന്തിമ പട്ടിക തയാറാക്കിയത്. ഈനാട്, ഇടിവി ഭാരത് നെറ്റ്‌വർക്കുകൾ വഴി സ്വതന്ത്രമായ പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് ഓരോ വിഭാഗത്തിലും ഒരു അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തിട്ടുള്ളത്.
വിശിഷ്‌ടാതിഥികള്‍
തെലങ്കാന ഗവർണർ ജിഷ്‌ണു ദേവ് വർമ്മ
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി
ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് എൻവി രമണ
സിവിൽ വ്യോമയാന മന്ത്രി കെ റാം മോഹൻ നായിഡു
മന്ത്രി ജി കിഷൻ റെഡി
ആശംസകളുമായി മാനേജിങ് ഡയറക്‌ടര്‍ കിരൺ
"ഞങ്ങളുടെ സ്ഥാപക ചെയർമാൻ പത്മവിഭൂഷൺ ശ്രീ റാമോജി റാവു തൻ്റെ ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിച്ച അക്ഷീണ പരിശ്രമത്തിനുള്ള ഓർമക്കായാണ് റാമോജി എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്" - റാമോജി ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ കിരൺ പറഞ്ഞു.
ശക്തമായ ധാർമ്മികത, ചിന്ത, അചഞ്ചലമായ പ്രതിബദ്ധത എന്നീ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന വ്യക്തികളെയാണ് ഈ അവാർഡുകളിലൂടെ ഞങ്ങൾ അംഗീകരിക്കാൻ ശ്രമിക്കുന്നത്. അദ്ദേഹത്തിൻ്റെ ദർശനം പുതിയ തലമുറയിലെ മാറ്റങ്ങൾക്ക് പ്രചോദനമാകുന്നതിൽ അതിയായ സന്തോഷമെന്നും റാമോജി ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ കിരൺ പറഞ്ഞു.കൂടുതൽ പ്രബുദ്ധവും പുരോഗമനപരവുമായ ഇന്ത്യയെ രൂപപ്പെടുത്തുകയും അർത്ഥവത്തായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള റാമോജി ഗ്രൂപ്പിൻ്റെ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.