Mumbai
രമ്യ അനിൽകുമാറിന് ഡോക്റ്ററേറ്റ്

മുംബൈ : മുംബൈ സർവകലാശാലയിൽ നിന്നും ബാങ്കിങ് & ഫൈനാൻസ് വിഭാഗത്തിൽ, മലയാളിയും ഘൻസൊളി ജെകെ കോളേജ് ഓഫ് സയൻസ് & കൊമേഴ്‌സിലെ അസിസ്റ്റന്റ് പ്രഫസറുമായ രമ്യ അനിൽകുമാർ ഡോക്റ്ററേറ്റ് നേടി .'പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ബാങ്കുകളിൽ ഡിജിറ്റൽ ബാങ്കിങ് സംവിധാനം ചെലുത്തുന്ന സ്വാധീനം' എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിനാണ് ഡോക്റ്ററൽ ബിരുദം.
റാന്നി, പെരുനാട് സ്വദേശികളായ വിഎൻ രാജു പൊന്നമ്മ രാജു ദമ്പതികളുടെ മകളാണ് രമ്യ. കല്യാൺ മോഡൽകോളേജിൽ നിന്നും ബിരുദം നേടിയ ശേഷം ബിർല കോളേജിൽ നിന്ന് എംകോം ,നവിമുംബൈ എസ്കെകോളേജിൽ നിന്നും ബിഎഡും നേടി.
സഹോദരി സന്ധ്യാ രാജേഷ്. ഭർത്താവ് അനിൽ കുമാർ ഐടി ഉദ്യോഗസ്ഥനാണ് . .മകൻ പത്താം ക്ലാസ് വിദ്യാർത്ഥി ആരുഷ് അനിൽകുമാർ . കല്യാൺ ഈസ്റ്റ് പത്രിപൂളിലെ 'മോഹൻ സൃഷ്ട്ടി'യിൽ താമസം .