പീഡനക്കേസിൽ,രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

പീഡനക്കേസിൽ,രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.പരാതിക്കാരിയായ യുവതിയുമായി ദീർഘകാലമായി സൗഹൃദമുണ്ടെന്നും എന്നാൽ അവരെ പീഡിപ്പിച്ചിട്ടില്ലെന്നും രാഹുൽ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. ഗർഭഛിദ്രം നടത്തിയെന്ന പരാതി കെട്ടിചമച്ചതാണെന്നും രാഹുൽ പറഞ്ഞു.

അന്വേഷണവുമായി സഹകരിക്കും. ഇത് താൻ പൊതുസമൂഹത്തോട് നേരത്തെ പറഞ്ഞിരുന്നതാണ്. അതിനാൽ തനിക്ക് മുൻകൂർ ജാമ്യം വേണമെന്നും നിലവിലെ നീക്കത്തിനു പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങൾ ഉണ്ടെന്നും രാഹുൽ ജാമ്യപേക്ഷയിൽ ചൂണ്ടിക്കാട്ടി.ജാമ്യാപേക്ഷ ശനിയാഴ്ച രാവിലെ കോടതി പരിഗണിക്കും. അതേസമയം ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. പാലക്കാട് എംഎൽഎ ഓഫീസിലും അടൂരിലെ വീട്ടിലും രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിട്ടില്ല.