Mumbai
SNMS വാശി യൂണിറ്റ് മുൻ സെക്രട്ടറി രവീന്ദ്ര പണിക്കർ കെ. എൻഅന്തരിച്ചു

നവിമുംബൈ : ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് മുൻ സെക്രട്ടറിയും കൊല്ലം കടവൂർ കുരിപ്പുഴ കുറ്റിക്കാട്ടുവിളയിൽ കുടുംബാംഗവുമായിരുന്ന രവീന്ദ്ര പണിക്കർ കെ. എൻ (59) വാശി സെക്ടർ 26 കേശവ് കുഞ്ജിൽ അന്തരിച്ചു . ശ്രീനാരയണ മന്ദിരസമിതി വനിതാ വിഭാഗം മുൻ കേന്ദ്ര കമ്മിറ്റി കൺവീനർ സുജാതയാണ് ഭാര്യ. മക്കൾ: സൂരജ്, ശിവരാജ്. മരുമകൾ: അഞ്ജലി. ശവസംസ്‌കാരം നടത്തി. ശ്രീനാരായണ മന്ദിരസമിതി അനുശോചിച്ചു.