ചെങ്കോട്ട സ്ഫോടനം: ഇനിയും തിരിച്ചറിയാൻ കഴിയാത്ത 8 മൃതദേഹങ്ങൾ

ചെങ്കോട്ട സ്ഫോടനം:  ഇനിയും തിരിച്ചറിയാൻ കഴിയാത്ത 8 മൃതദേഹങ്ങൾ

ന്യൂഡൽഹി: ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരെ ഓര്‍ത്ത് വിലാപങ്ങൾ ഉയരുമ്പോൾ ഇനിയും തിരിച്ചറിയാനാവാതെ നിരവധി മൃതദേഹങ്ങൾ. എൽഎൻജെപി ആശുപത്രിയിൽ ചൊവ്വാഴ്‌ച (നവംബർ 11) കാണാതായവരെ അന്വേഷിക്കാൻ നൂറുകണക്കിന് ആളുകളാണ് തടിച്ച് കൂടിയത്. കൂടാതെ തിരിച്ചറിഞ്ഞ മൃതദേഹങ്ങളെ ഓർത്തുള്ള നിലവിളികളും ഉയർന്നുകൊണ്ടിരുന്നു.

ഇതുവരെ 12 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ എട്ട് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ബാക്കിയുള്ളവരുടേത് തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമായിരിക്കുന്നു. ഡിഎൻഎ സാമ്പിളുകൾ ഉപയോഗിച്ച് ഫോറൻസിക് വിദഗ്‌ധരും അന്വേഷണ ഉദ്യോഗസ്ഥരും നീണ്ട മെഡിക്കൽ-ലീഗൽ തിരിച്ചറിയൽ പ്രക്രിയ ആരംഭിക്കാൻ പോകുന്നു.ആദ്യം തിരിച്ചറിഞ്ഞ മൃതദേഹങ്ങളിൽ ഒന്ന് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ഡിടിസി) ബസ് കണ്ടക്‌ടർ അശോക് കുമാറിൻ്റേതാണ്. 34 വയസായിരുന്നു അശോക് കുമാറിന്. ജോലി കഴിഞ്ഞ് ജഗത്‌പുരിയിലെ വാടക വീട്ടിലേക്ക് മടങ്ങുമ്പോൾ ഉത്തർപ്രദേശിലെ അമ്രോഹയിൽ നിന്നുള്ള സുഹൃത്തിനോടൊപ്പം അമ്രോഹയിലെ ഹസൻപൂരിലെ വ്യാപാരിയായ ലോകേഷ് അഗർവാളിനെ കാണാൻ പോയതായിരുന്നു.എന്നാൽ സ്‌ഫോടനത്തിൽ ഇരുവരും മരിച്ചു. ഇരുവരും സ്‌ഫോടനത്തിൽ ആദ്യം തിരിച്ചറിഞ്ഞവരിൽ ഉൾപ്പെടുന്നു. അശോകിന് ഭാര്യയും ഏഴ്, ഒമ്പത് വയസുള്ള രണ്ട് പെൺമക്കളും ആറ് വയസുള്ള ഒരു മകനുമുണ്ടെന്ന് സഹോദരന്‍റെ ഭാര്യ സുമതി പറയുന്നു.സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഒരു ബന്ധുവിനെ സന്ദർശിക്കാൻ ഡൽഹിയിലേക്ക് പോയ ലോകേഷിൻ്റെ ബന്ധുക്കൾ, അദ്ദേഹത്തിൻ്റെ മൊബൈൽ ഫോണിൽ അവസാനം ഡയൽ ചെയ്‌ത നമ്പറിൽ നിന്ന് കോൾ ലഭിച്ചതിനെ തുടർന്നാണ് മരണവാർത്ത അറിഞ്ഞത്.

ജീവിതം വഴിമുട്ടിയ മനുഷ്യർ: സ്‌ഫോടനത്തിൽ മരിച്ച മറ്റൊരാൾ യുപി സ്വദേശിയായ ദിനേശ് മിശ്രയാണ്. ഏകദേശം 12 വർഷമായി ഡൽഹിയിൽ താമസിക്കുന്ന അദ്ദേഹം ചൗരി ബസാറിലെ ഒരു കാർഡ് ഷോപ്പിൽ ജോലി ചെയ്‌തുവരികയായിരുന്നു.മീററ്റിൽ മൊഹ്‌സിൻ്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ റഷീദ് നഗറിലെ ഇടുങ്ങിയ വഴികളിൽ ദുഃഖം തളം കെട്ടി. മുപ്പതുകളുടെ തുടക്കത്തിൽ മൊഹ്‌സിൻ തൻ്റെ കുടുംബം പോറ്റാൻ ഡൽഹിയിൽ ഡ്രൈവറായി ജോലി ചെയ്‌തിരുന്നു. ഇന്ന് കുടുംബത്തെ പോറ്റാൻ മൊഹ്‌സിൻ ഇല്ലെന്നത് വീട്ടുകാർ കണ്ണീരോടെ ഓർക്കുന്നു.

അതേസമയം സൗന്ദര്യവർദ്ധക വസ്‌തുക്കളുടെ ബിസിനസിനായി സാധനങ്ങൾ വാങ്ങാൻ ഡൽഹിയിലേക്ക് പോയതായിരുന്നു നൗമാൻ. വൈകുന്നേരത്തോടെ തിരിച്ചെത്തുമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. പിന്നീട് മൃതദേഹമാണ് തിരിച്ചെത്തിയതെന്ന് അദ്ദേഹത്തിൻ്റെ ഇളയ സഹോദരൻ ഫുർഖാൻ പറയുന്നു.സ്ഫോടനത്തിൽ മരിച്ച മറ്റൊരു ക്യാബ് ഡ്രൈവർ ബിഹാറിൽ നിന്നുള്ള പങ്കജ് സൈനിയാണ് (22). ചാന്ദ്‌നി ചൗക്കിൽ ഒരു യാത്രക്കാരനെ ഇറക്കിവിട്ട് മടങ്ങുന്ന ക്യാബ് ഡ്രൈവറായിരുന്നു പങ്കജ് സൈനി. ചാന്ദ്‌നി ചൗക്കിൽ നിന്ന് ഒരു ഫാർമസ്യൂട്ടിക്കൽ ബിസിനസ് നടത്തിയിരുന്ന സൗത്ത് ഡൽഹിയിലെ ശ്രീനിവാസ്‌പുരിയിൽ നിന്നുള്ള അമർ കട്ടാരിയയെ കയ്യിലെ പച്ച കുത്തിയ ഭാഗം കണ്ടാണ് കുടുംബം തിരിച്ചറിഞ്ഞത്.നാല് മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി മെഡിക്കോ-ലീഗൽ പ്രോട്ടോക്കോൾ നടത്തി വരികയാണെന്നും ഏഷ്യൻ സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ്റെ മുൻ പ്രസിഡൻ്റ് ഡോ. തമോറിഷ് കോളിൻ പറഞ്ഞു.

ഇതിൻ്റെ ഭാഗമായി വിശദമായ ആന്ത്രോപോമെട്രിക് അളവുകൾ (ഉയരം, ഭാരം, ശരീരഘടന), ദന്ത ചാർട്ടിങ്, അസ്ഥികൾ, പഴയ ശസ്ത്രക്രിയാ പാടുകൾ, ടാറ്റൂകൾ, വൈകല്യങ്ങൾ, ജന്മനായുള്ള അപാകതകൾ എന്നിവ രേഖപ്പെടുത്തിയതിന് ശേഷം പോസ്‌റ്റുമോർട്ടം നടത്തുമെന്നും കൂട്ടിച്ചേർത്തു.

ഭാര്യ റീനയും രണ്ട് പെൺമക്കളും ഒരു മകനും അദ്ദേഹത്തിനുണ്ട്. അന്ത്യകർമങ്ങൾക്കായി കടുംബം മൃതദേഹം ജന്മനാടായ ചിക്‌നി പൂർവ ഗണേഷ് പൂരിലേക്ക് കൊണ്ടുപോയി. ഡൽഹിയിലുള്ള ദിനേശിൻ്റെ സഹോദരനിൽ നിന്നാണ് കുടുംബം മരണവിവരം അറിയുന്നത്.മരിച്ചവരിൽ ശാസ്ത്രി പാർക്കിൽ നിന്നുള്ള റിക്ഷാ ഡ്രൈവറായ ജുമ്മനും ഉൾപ്പെടുന്നു. എല്ലാ ദിവസും പോകുന്ന അതേ സ്ഥലത്ത് തന്നെയായിരുന്നു ജുമ്മനും പോയത്. വൈകുന്നേരം ആറ്‌ മണിയോടെയാണ് അദ്ദേഹത്തെ അവസാനമായി ചെങ്കോട്ടയ്ക്ക് സമീപം കണ്ടതെന്ന് ജുമ്മൻ്റെ സുഹൃത്ത് പറയുന്നു.ചൊവ്വാഴ്‌ച രാവിലെ ജുമ്മൻ്റെ മൃതദേഹം ഭാര്യ തിരിച്ചറിഞ്ഞപ്പോൾ വേദനാജനകമായ അവസ്ഥയായിരുന്നു അവിടെ അരങ്ങേറിയതെന്ന് സുഹൃത്ത് പറയുന്നു. അദ്ദേഹം വീട്ടിൽ നിന്നിറങ്ങുമ്പോൾ ധരിച്ചിരുന്ന വസ്‌ത്രങ്ങളാണ് തിരിച്ചറിയാൻ സഹായിച്ചത്. വസ്‌ത്രങ്ങൾ കണ്ടപ്പോൾ 'ഇത് എൻ്റെ പപ്പ' ആണെന്ന് മകൾ പറഞ്ഞുവെന്നും സുഹൃത്ത് കൂട്ടിച്ചേർത്തു.