ഹിജാബ് വിവാദം: റീത്താസ് പബ്ലിക് സ്‌കൂള്‍ ഹൈക്കോടതിയിലേക്ക്

 ഹിജാബ് വിവാദം: റീത്താസ് പബ്ലിക് സ്‌കൂള്‍ ഹൈക്കോടതിയിലേക്ക്

എറണാകുളം: ഹിജാബ് വിഷയത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ സമര്‍പ്പിച്ച റിപ്പോർട്ടിനെതിരെ പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്‌കൂള്‍ ഹൈക്കോടതിയെ സമീപിക്കുന്നു . സ്‌കൂളിൻ്റെ ഭാഗത്ത് വീഴ്‌ചയുണ്ടായെന്ന് ആരോപിച്ച് ഡിഡിഇ സമര്‍പ്പിച്ച റിപ്പോർട്ടിനെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഡിഡിഇയുടെ റിപ്പോർട്ട് ശരിയായ അന്വേഷണമില്ലാതെയാണ് സമർപ്പിച്ചതെന്ന് സെൻ്റ് റീത്താസ് പബ്ലിക് സ്‌കൂളിൻ്റെ പിടിഎ പ്രസിഡൻ്റ് ജോഷി കൈതവളപ്പിൽ വ്യക്തമാക്കി.“റിപ്പോർട്ടിനെതിരെ കേരള ഹൈക്കോടതിയെ സമീപിക്കാൻ ഞങ്ങൾ തീരുമാനിച്ചു. സ്‌കൂള്‍ മാനേജ്മെൻ്റിൽ നിന്നോ പിടിഎയിൽ നിന്നോ ശരിയായ രീതിയിൽ കേൾക്കാതെയോ സാഹചര്യം വിലയിരുത്താതെയോ ഇത് തയ്യാറാക്കിയതാണ്. റിപ്പോർട്ടിൻ്റെ കണ്ടെത്തലുകൾ ചോദ്യം ചെയ്‌ത് ഞങ്ങളുടെ അഭിഭാഷകൻ ഉടൻ ഒരു ഹർജി ഫയൽ ചെയ്യും,” അദ്ദേഹം പറഞ്ഞു.