വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസം; ചരിത്രത്തിലാദ്യമായി ഇന്ധന സർചാർജ് തുക തിരികെ നൽകുന്നു

വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസം; ചരിത്രത്തിലാദ്യമായി ഇന്ധന സർചാർജ് തുക തിരികെ നൽകുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ചരിത്രപരമായ തീരുമാനത്തിലൂടെ ഇന്ധന സർചാർജ് തുക തിരികെ നൽകുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. സാധാരണയായി സർചാർജ് ഇനത്തിൽ അധിക തുക ഈടാക്കുന്ന പതിവിന് വിപരീതമായി, മാർച്ചിലെ വൈദ്യുതി ബില്ലുകളിൽ ഇളവ് നൽകിക്കൊണ്ടാണ് ഈ തുക ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക.

കഴിഞ്ഞ ഏതാനും മാസങ്ങളായി സർചാർജ് നിരക്കുകളിൽ കെഎസ്ഇബി ഘട്ടംഘട്ടമായി കുറവ് വരുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ തുക തിരികെ നൽകാനുള്ള അപൂർവ്വ നടപടി. പുതിയ തീരുമാനപ്രകാരം മാർച്ചിലെ ബില്ലുകളിൽ ഇളവ് രേഖപ്പെടുത്തും.കെഎസ്ഇബിയുടെ കാര്യക്ഷമമായ ആസൂത്രണത്തിലൂടെ ഉപഭോക്താക്കൾക്ക് ഇത്തരമൊരു ആനുകൂല്യം ചരിത്രത്തിലാദ്യമായി നൽകാൻ സാധിക്കുന്നത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. വരാനിരിക്കുന്ന മാസങ്ങളിലും വൈദ്യുതി ബില്ലുകളിൽ ഈ കുറവ് പ്രതിഫലിക്കുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും.