ജാംകേട് താലൂക്ക് നിവാസികൾക്ക്‌ ദുരിതാശ്വാസ കിറ്റ് വിതരണംചെയ്‌തു

അഹില്യാനഗർ (അഹമ്മദ് നഗർ )  : തീവ്ര മഴമൂലം കനത്ത നാശനഷ്ടങ്ങൾ നേരിട്ട ജാംകേട് താലൂക്കിലെ കുടുംബങ്ങൾക്ക് സഹായമായി അഹില്യാനഗർ കേരള സമാജം മുന്നോട്ട് വന്നു. ഇതിൻ്റെ   ഭാഗമായി 100 ദുരിതബാധിത കുടുംബങ്ങൾക്ക് ആവശ്യമായ മാറ്റ്, ബെഡ് ഷീറ്റ്, പുതപ്പ് തുടങ്ങിയ അവശ്യ വസ്തുക്കൾ അടങ്ങിയ ദുരിതാശ്വാസ കിറ്റുകൾ കേരള ഗവർണർ രാജേന്ദ്ര അർളേക്കർ  അഹില്യാനഗർ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ വെച്ച്   വിതരണം ചെയ്തു.ചടങ്ങിൽ ഭാരതീയ ജനതാ പാർട്ടി ദേശീയ മുൻ ഉപാധ്യക്ഷൻ ശ്യാംജി ജാജു മുഖ്യാതിഥിയായി പങ്കെടുത്തു. അയ്യപ്പ സേവാ സമിതിയും അഹില്യാനഗർ കേരള സമാജവും സംയുക്തമായിയാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.പ്രധാന അതിഥികളെ കെ. എസ്. ബാബു സേട്ട് ഉൾപ്പെടെ സമാജത്തിലെ അംഗങ്ങൾ പുഷ്പഹാരം അണിയിച്ച് സ്വീകരിച്ചു. 

 സമാജം ഭരണസമിതി അംഗങ്ങളായ കെ. എസ്. ബാബു സെത്ത് –( പ്രസിഡന്റ്),രാജു ലക്ഷ്മൺ (വൈസ് പ്രസിഡന്റ്),പി. ടി. എസ്. വസന്ത്(ജനറൽ സെക്രട്ടറി),,കെ. ഉദയകുമാർ (ജോയിന്റ് സെക്രട്ടറി),പി. സത്യൻ ( ട്രഷറർ )എന്നിവർ പരിപാടികൾക്ക് നേതൃത്വ൦ നൽകി.