National
മാഹിയിലും റിപ്പബ്ലിക് ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു
മാഹി:കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും റിപ്പബ്ലിക് ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. മാഹി മൈതാനിയിൽ നടന്ന പരേഡിൽ റീജിനൽ അഡ്മിനിസ്ട്രറ്റർ കെ മോഹൻ കുമാർ പതാക ഉയർത്തി സെല്യൂട്ട് സ്വീകരിച്ചു.പുതുച്ചേരി ലോക്കൽ പോലീസ്, ഐ ആർബി ,ഹോം ഗാർഡ്സ് എന്നിവരും, മാഹിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളും പങ്കെടുത്തു. മാഹി പോലീസ് സൂപ്രണ്ട് വിനയകുമാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.സി.ഐ അനിൽ കുമാറാണ് പരേഡ് നയിച്ചത്.തുടർന്ന് വിവിധ കലാപരിപാടികളും നടന്നു

