എഐകെഎംസിസി ഓഫീസിൽ റിപ്പബ്ലിക് ദിനാഘോഷം നടന്നു

എഐകെഎംസിസി ഓഫീസിൽ റിപ്പബ്ലിക് ദിനാഘോഷം നടന്നു

  മുംബൈ:  എഐകെഎംസിസി(ALL INDIA KERALA MUSLIM CULTURAL CENTRE) ഓഫീസിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ചടങ്ങിൽ എഐകെഎംസിസി മഹാരാഷ്ട്ര കമ്മിറ്റി ജനറൽ സെക്രട്ടറി കെ. പി. അബ്ദുൽ ഗഫൂർ ദേശീയ പതാക ഉയർത്തി.എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് അസീസ് മാണിയൂർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. അധ്യക്ഷപ്രസംഗത്തിൽ, നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ സഹോദര്യവും സൗഹൃദവും മതേതരത്വവും കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ചടങ്ങിൽ സി. എച്ച്. അബ്ദുൽ റഹ്മാൻ സാഹിബ്, ഇഖ്ബാൽ പി. എം., വി. കെ. സൈനുദ്ധീൻ, എം. എ. ഖാലിദ് സാഹിബ്, ഷംനാസ് പോക്കർ, ടി. എം. എ. ഫൈസൽ റഹ്മാൻ, പി. കെ. സി. ഉമ്മർ, മുസ്തഫ കുമ്പാൾ, ജമാൽ വലിയങ്ങോട്, നൗഷാദ് ധർഗ, റഫീഖ് (ബീഡി ഷോപ്പ്), സുബൈർ ടാങ്കർമുല്ല, റഫീഖ് വി. കെ., അപ്സര കാദർ ഹാജി, സലാമാൻ, അബ്ദുള്ള മല്ലം, കണ്ണിപ്പുഴയിൽ അബൂബക്കർ, അബ്ബാസ് (മാർക്കറ്റ്), അബ്ദുൾ റസാക്ക് (വയനാട്) എന്നിവർ റിപ്പബ്ലിക് ദിനാശംസകൾ അർപ്പിച്ച് സംസാരിച്ചു.രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാൻ എല്ലാവരും ഐക്യത്തോടെ മുന്നോട്ട് നിൽക്കണമെന്ന് വക്താക്കൾ ആഹ്വാനം ചെയ്തു. എഐകെഎംസിസി സെക്രട്ടറി സി. എം. അൻസാർ നന്ദി പറഞ്ഞു.