തെലങ്കാന വികസനത്തില്‍ പിണറായിയെ നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ച് രേവന്ത് റെഡ്ഡി
തിരുവനന്തപുരം: താന്‍ തിരുവനന്തപുരത്ത് ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനവും അദ്ദേഹം ചൂണ്ടിക്കാട്ടി. "നീ പോ മോനെ വിജയയാ " വിളി അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.എല്ലാ ബഹുമാനവും നിലനിര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. എല്‍ഡിഎഫ് ഉയര്‍ത്തികാണിക്കുന്ന പല നേട്ടങ്ങളും കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടെയും കാലത്തുളളതാണ്. പതിറ്റാണ്ടുകളായി വിവിധ സര്‍ക്കാരുകളുടെ കീഴില്‍ കേരളം കൈവരിച്ച ആരോഗ്യം, സാക്ഷരത, ടൂറിസം എന്നീ മേഖലകളിലെ നേട്ടങ്ങളെ താന്‍ എപ്പോഴും അംഗീകരിച്ചിട്ടുണ്ട്.
നേമത്ത് നടന്ന യുഡിഎഫ് പ്രചാരണത്തിനിടയിലാണ് 'നീ പോ മോനേ... ദിനേശാ... നോ, നീ പോ മോനേ.വിജയാ, യുവര്‍ ടൈം ഈസ് ഓവര്‍...'.എന്ന പരാമർശം രേവന്ത് റെഡ്ഡി നടത്തിയിരുന്നത് .കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞെന്നും ഇനി കോണ്‍ഗ്രസിന്റെ കാലമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു സ്വതസിദ്ധമായ ചിരിയിലൂടെയായിരുന്നു രേവന്ത് റെഡ്ഡി കാണികളെ കയ്യിലെടുത്തത്. ഇനി കേരളത്തില്‍ തുടരാന്‍ പിണറായിക്ക് സമയമില്ലെന്നും കോണ്‍ഗ്രസാണ് ഭരിക്കുകയെന്നും അതിലൂടെ വലിയ വികസനത്തിലേക്ക് കേരളത്തെ നയിക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.