പവായിയിൽ കുട്ടികളെ ബന്ദികളാക്കിയ രോഹിത് ആര്യയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

മുംബൈ: പവായിയിൽ ഇന്നുച്ചയ്ക്ക് ഇരുപതോളം കുട്ടികളെ ബന്ദികളാക്കാൻ ശ്രമിച്ച രോഹിത് ആര്യ പോലീസുമായുള്ള വെടിവയ്പ്പിൽ കൊല്ലപ്പെട്ടു .രക്ഷാപ്രവർത്തനത്തിനിടെ ആര്യ എയർ ഗൺ ഉപയോഗിച്ച് പോലീസിന് നേരെ വെടിയുതിർത്തതായും പോലീസ് തിരിച്ചു ഒരു റൗണ്ട് വെടിയുതിർത്തതായും വെടിയേറ്റ രോഹിത് ആര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു..ആർഎ സ്റ്റുഡിയോസ് എന്ന ഫിലിം സ്റ്റുഡിയോയിലാണ് നാടകീയമായ ഏറ്റുമുട്ടൽ നടന്നത്, അവിടെ ആര്യ ഒരു കൂട്ടം കുട്ടികളെ "ഓഡിഷനാ'യി വിളിപ്പിച്ചശേഷം ബന്ദികളാക്കുകയായിരുന്നു . 8 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളെ പിന്നീട് പോലീസെത്തിരക്ഷപ്പെടുത്തി.ഉച്ചയ്ക്ക് 1:45 ഓടെ പവായ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം അപകടസ്ഥലത്ത് എത്തിയതായും ഉടൻ തന്നെ ചർച്ചകൾ ആരംഭിച്ചതായും എന്നാൽ കുട്ടികളെ വിട്ടയക്കാൻ രോഹിത് വിസമ്മതിച്ചെന്നും പോലീസ് പറഞ്ഞു. അവരെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ, പോലീസ് സംഘം ബാത്ത്റൂമിലൂടെ നിർബന്ധിതമായി അകത്തുകടന്ന് മുഴുവൻ കുട്ടികളെയും രക്ഷപ്പെടുത്തുകയായിരുന്നു .കൊല്ലപ്പെടുന്നതിന് മുന്നേ രോഹിത് ആര്യ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ നിരവധി ആരോപണങ്ങൾ ശിവസേന നേതാവും മുൻ വിദ്യാഭ്യാസമന്ത്രിയുമായ ദീപക് കേസർക്കക്കെതിരെ ഉന്നയിക്കുന്നുണ്ട്.താൻ ഒരു ഭീകരവാദിയോ തീവ്രവാദിയോ അല്ലെന്നും താൻ പണത്തിനുവേണ്ടിയല്ല കുട്ടികളെ ബന്ധയാക്കിയതെന്നും തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട് എന്നും അയാൾ വീഡിയോയിൽ പറയുന്നുണ്ട്.ഇതുമായി ബന്ധപ്പെട്ട അന്യേഷണം നടക്കുമെന്ന് പോലീസ് അറിയിച്ചു.